'പ്രതിഛായക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത'; കെ.പി സുധീരയുടെ സന്ദേശം പങ്കുവെച്ച് ബാലചന്ദ്രമേനോൻ

Wait 5 sec.

റിലീസ് ചെയ്തു രണ്ടാം വാരത്തിലേക്ക് കടന്ന പ്രതിഛായ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ബാലചന്ദ്രമേനോൻ തന്റെ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച ഒരു റീലാണ് ഇപ്പോൾ ചർച്ചയാവുന്നത്. സിനിമ റിലീസ് ചെയ്ത ദിവസം മുതൽ തനിക്ക് മുടക്കമില്ലാതെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുവെന്ന് ബാലചന്ദ്രമേനോൻ പറയുന്നു. എഴുത്തുകാരി കെ.പി സുധീര അയച്ച ഒരു ഓഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ബാലചന്ദ്രമേനോൻ തന്റെ റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മുതിർന്ന രാഷ്ട്രീയ നേതാവിന്റെ കണ്ണീരും ചോരയുമാണ് പ്രതിഛായ എന്ന സിനിമ. സിനിമ കണ്ടുകഴിഞ്ഞ് വളരെ വികാരഭരിതമായ ഹൃദയത്തോടെയാണ് ഞാൻ നിൽക്കുന്നത്. രാഷ്ട്രീയം പ്രമേയമായി വരുന്ന ഒരു ചിത്രത്തിന് മനുഷ്യഹൃദയത്തെ ഇത്രമാത്രം വികാരഭരിതമാക്കാൻ കഴിയുമെന്ന് ഞാൻ ഇപ്പോഴാണ് മനസിലാക്കുന്നത്. സിനിമയിലെ മുഖ്യകാഥാപാത്രമായ വർ​ഗീസിനെ അവതരിപ്പിച്ച ബാലചന്ദ്രമേനോൻ തന്റെ ചിരപ്രതിഷ്ഠിതമായ അഭിനയ ശൈലിയെ പുതുക്കി പണിതിട്ടുണ്ട്. നിരപരാധിയായ ഒരു നേതാവിന്റെ പ്രതിഛായ തകർക്കുന്ന കാഴ്ച്ച പ്രേക്ഷകനെ വേദനിപ്പിക്കും. ആദ്യപകുതി ബാലചന്ദ്രമേനോനും രണ്ടാം പകുതി നിവിനും ​ഗംഭീരമാക്കി. സുധീര പറയുന്നു.രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. ‌‌ ഷറഫുദ്ധീൻ, ആൻ അ​ഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശ്രീ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്.