ജോലിസ്ഥലത്തെ നിശബ്ദ പ്രതിഷേധം;എന്താണ് ‘ഷിഫ്റ്റ് സൾക്കിംഗ്’

Wait 5 sec.

ഓഫീസിലെ ജോലിഭാരത്തോടും മാനേജ്‌മെന്റിനോടുമുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാതെ, ഉള്ളിലൊതുക്കി ജോലി ചെയ്യുന്ന രീതിയാണ് ‘ഷിഫ്റ്റ് സൾക്കിംഗ്’. ലളിതമായി പറഞ്ഞാൽ, മടുപ്പും ദേഷ്യവും മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട്, സഹപ്രവർത്തകരോട് സംസാരിക്കാതെ സ്വന്തം ജോലി മാത്രം ഒതുക്കിത്തീർക്കുന്ന ഒരു തരം നിശബ്ദ വിപ്ലവമെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.സഹപ്രവർത്തകരുമായി ആരോ​ഗ്യപരമായ ചർച്ചകളിലോ തമാശകളിലോ ഏർപ്പെടാതിരിക്കുന്നത് ഇത്തരം ആളുകളുടെ ലക്ഷണമാണ്. എപ്പോഴു അസ്വസ്ഥരാണെന്ന തോന്നൽ ഇത്തരക്കാർ മറ്റുള്ളവരിൽ ഉണ്ടാക്കുന്നു. ഇവർ ടീം വർക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയും നിർബന്ധിത ജോലികൾ മാത്രം എപ്പോഴും ചെയ്യാൻ ശ്രമിക്കുന്നു. ഷിഫ്റ്റ് സൾക്കിം​ഗ് ഒരാളിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.ഒരു ജീവനക്കാരൻ മോശം മാനസികാവസ്ഥയിൽ ജോലി ചെയ്യുമ്പോൾ അത് മറ്റുള്ളവരെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഒരാളുടെ നിശബ്ദമായ ദേഷ്യം, അതൃപ്തി എന്നിവ ടീമിന്റെ മുഴുവൻ ആവേസം കെടുത്തിക്കളയുന്നു. ഇത് മറ്റു ജീവനക്കാരിലും മടുപ്പ് ഉണ്ടാക്കിയേക്കാമെന്ന് ആ​രോ​ഗ്യ വിദ​ഗ്ധ‌‌‍ർ വ്യക്തമാക്കുന്നു.അമിതമായ ജോലിഭാരം, ചെയ്യുന്ന ജോലിയ്ക്ക് അർഹമായ അം​ഗീകാരം ലഭിക്കാതിരിക്കുക, മാനേജ്മെന്റുമായിട്ടുള്ള ആശയവിനിമയക്കുറവ് എന്നിവയാണ് ജീവനക്കാരെ ഈ അവസ്ഥയിലേക്ക് തല്ലിവിടുന്നത്. ജോലി രാജിവയ്ക്കാൻ താത്പര്യമില്ലാത്തവർ തങ്ങളുടെ പ്രതിഷേധം പ്രകടമാക്കുന്ന രീതിയാണിത്. ജീവനക്കാരുടെ മാനസികാരോ​ഗ്യത്തിന് കമ്പനി പ്രാധാന്യം നൽകുക മാത്രമാണ് ഇക്കാര്യത്തിന് പരിഹാരമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. ജീവനക്കാർക്ക് അവരുടെ പരാതി പറയാൻ കൃത്യമായ വേദി ഒരുക്കി നൽകണം. നല്ല രീതിയിൽ ജോലി ചെയ്യുന്നവരെ കൃത്യ സമയത്ത് തന്നെ അഭിനന്ദിക്കാനുള്ള സന്നദ്ധതയും കമ്പനി കാണിയ്ക്കണം.content summary: what is shift sulking the new silent weapon of employees against managementThe post ജോലിസ്ഥലത്തെ നിശബ്ദ പ്രതിഷേധം;എന്താണ് ‘ഷിഫ്റ്റ് സൾക്കിംഗ്’ appeared first on Kairali News | Kairali News Live.