വയനാട് ഫണ്ട് വിവാദത്തിൽ ഉത്തരം മുട്ടി; കൈരളിയെ തടഞ്ഞ് വിഡി സതീശൻ

Wait 5 sec.

കൈരളി ടിവിക്കെതിരെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ന് രാവിലെ കാസർഗോഡ് വച്ച് മാധ്യമങ്ങളെ കാണുമ്പോഴാണ് സതീശൻ പൊട്ടിത്തെറിച്ചത്. മാധ്യമങ്ങളെ കാശാണിച്ചു വരുത്തി നടത്തിയ പരിപാടിയിലാണ് സതീശൻ ഈ നിലപാട് സ്വീകരിച്ചത്. ചോദ്യോത്തര വേളയിൽ കോൺഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പിനെ പറ്റി കൈരളി ടിവി ചോദ്യം ഉന്നയിക്കവെയാണ് ഉത്തരം മുട്ടിയ സതീശൻ കൈരളിയെ ചോദ്യം ചോദിക്കുന്നതിൽ നിന്നും തടഞ്ഞത്. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അക്കൗണ്ടിൽ ഇനി പണമില്ലെന്ന കെ സി വേണുഗോപാലിൻ്റെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വിഡി സതീശനെ പ്രകോപിപ്പിക്കുന്നത്.Also Read: യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി ബന്ധം മറനീക്കി പുറത്ത്: പേരാമ്പ്രയിൽ UDF സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൺവെൻഷൻ ചേർന്നുകൈരളി മനപ്പൂർവ്വം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നുവെന്നും വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. തുടർന്ന് കൈരളി ഒരു ചോദ്യവും ചോദിക്കേണ്ടെന്നും ചോദ്യങ്ങൾക്ക് മറുപടി പറയില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി വീട് നിർമ്മിക്കണമെന്ന പേരിൽ കോൺഗ്രസ് പിരിച്ച ഫണ്ടിനെ പറ്റിയുള്ള വിവാദങ്ങൾ കേരളമാകെ ചർച്ചയായിട്ടുണ്ട്.The post വയനാട് ഫണ്ട് വിവാദത്തിൽ ഉത്തരം മുട്ടി; കൈരളിയെ തടഞ്ഞ് വിഡി സതീശൻ appeared first on Kairali News | Kairali News Live.