പൂനൂർ|ജാമിഅ മദീനതുന്നൂർ ഡിപാർട്ട്മെൻ്റ് ഓഫ് ഹിസ്റ്ററി ആൻ്റ് കൾച്ചറൽ സ്റ്റഡീസിന് കീഴിൽ പ്രവർത്തിക്കുന്ന അഹ്ദൽ സാദാത്ത് ചെയറുമായി സഹകരിച്ച് നോളജ് ഗാർഡൻ സംഘടിപ്പിക്കുന്ന നഖീബുൽ അത്താസ് അക്കാദമിക് സെമിനാർ ഇന്ന് നടക്കും. പ്രമുഖ ആഗോള പണ്ഡിതനും ആധുനിക ഇസ്‌ലാമിക ലോകത്തെ ഏറ്റവും സ്വാധീനമുള്ള ചിന്തകനുമായ സയ്യിദ് മുഹമ്മദ് നഖീബ് അൽ-അത്താസിൻ്റെ വൈജ്ഞാനിക ആശയങ്ങളെ മുൻനിർത്തിയാണ് സെമിനാർ. വിദ്യാഭ്യാസത്തിൻ്റെ വൈവിധ്യവും പ്രയോഗിക തത്വങ്ങളും പ്രമേയമായി “ഇസ്ലാമിക് എഡ്യൂക്കേഷണൽ സിസ്റ്റം ആസ് എ ലിവിംഗ് ഇൻഫോർമൽ യൂണിവേഴ്സിറ്റി” എന്ന തീമിൽ ഇസ്‌ലാമിക വിദ്യാഭ്യാസ വ്യവസ്ഥയെ ആധുനിക സാമൂഹിക സാഹചര്യങ്ങളിൽ പ്രയോഗിക്കുന്നതിൻ്റെ രീതിശാസ്ത്രം സെമിനാറിൽ ചർച്ചയാകും. വൈകുന്നേരം 4 മണിക്ക് മർകസ് ഗാർഡനിൽ ആരംഭിക്കുന്ന പരിപാടി മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും.ദി ഇന്റലക്ച്വൽ സർജറി ഓഫ് ഇസ്ലാമിസേഷൻ: എ മെത്തഡോളജിക്കൽ റിഫോം ഓഫ് ലാംഗ്വേജ്, ലോജിക്, ആൻഡ് ദി കറക്ഷൻ ഓഫ് സെക്കുലറൈസ്ഡ് കൺസെപ്റ്റ്സ് എന്ന വിഷയത്തിൽ ആരിഫ് ബുഖാരി (ഇൻഡിപെൻ്റൻ്റ് സ്കോളർ & കൊളമിസ്റ്റ്) യും, അദബ്, ഇൽമ്, ആൻഡ് ദി ഓൺടോളജിക്കൽ പർപ്പസ് ഓഫ് ഇസ്ലാമിക് എഡ്യൂക്കേഷൻ: ട്രാൻസെൻഡിങ് ഫങ്ഷണൽ ലിറ്ററസി ഫോർ ദി അതോറിറ്റി ഓഫ് ദി സോൾ എന്ന വിഷയത്തിൽ നൂറുദ്ദീൻ മുസ്തഫ നൂറാനി (റിസർച്ച് ഫെല്ലോ, ഹാംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ, ജർമനി)യും, ദി യൂണിവേഴ്സിറ്റി ആസ് എ മാക്രോകോസ്മിക് റിഫ്ലക്ഷൻ ഓഫ് ഇസ്ലാം: ഹാർമണൈസിങ് ദി ഹാർട്ട് ആൻഡ് മൈൻഡ് ഇൻ അൽ-അത്താസ് ഇൻസ്റ്റിറ്റ്യൂഷണൽ വിഷൻ എന്ന വിഷയത്തിൽ മുഹ്സിൻ നുസ്‌രി (സീനിയർ കണ്ടൻ്റ് കൺസൾട്ടൻ്റ്, ആമസോൺ)യും പ്രബന്ധമവതരിപ്പിക്കും.ഫ്രം തിയറി ടു ആപ്ലിക്കേഷൻ: ആൻ ഇൻട്രൊഡക്ഷൻ ടു ദി ഐഡിയോളജീസ്, മെത്തഡോളജി, ആൻഡ് അക്കാദമിക് കൺസെപ്ഷൻസ് ഓഫ് ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് നഖീബ് അൽ-അത്താസ് എന്ന വിഷയത്തിൽ ഖലീൽ നൂറാനി (ഗ്രാഡുവേറ്റഡ് സ്റ്റുഡൻ്റ്, കൊളംബിയ യൂണിവേഴ്സിറ്റി) ആമുഖഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ഓപ്പൺ ഡിസ്കഷനിൽ നഖീബുൽ അത്താസിൻ്റെ വിദ്യാഭ്യാസ ചിന്തകളും ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനങ്ങളിലെ പ്രായോഗികതയും പ്രമേയമാകും. സിറാജ് നൂറാനി സ്വാഗതവും ഷാഹിദ് നൂറാനി നന്ദിയും അറിയിക്കും.