യുഡിഎഫ് ഇപ്പോൾ ‘ഉഡായിപ്പ് ഡെവലപ്പ്മെന്റ് ഫ്രണ്ട്’ ആയി മാറി: എം സ്വരാജ്

Wait 5 sec.

യുഡിഎഫ് ഇപ്പോൾ ‘ഉഡായിപ്പ് ഡെവലപ്പ്മെന്റ് ഫ്രണ്ട്’ ആയി മാറിയിരിക്കുകയാണെന്ന് സി പി ഐ എം നേതാവ് എം സ്വരാജ്. വയനാടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് മുൻപ് UDF തട്ടിക്കൂട്ടിയ ഒരു കണക്ക് പുറത്തുവിടും. ജനങ്ങൾ അത് പരിശോധിച്ച് വരുമ്പോൾ പോളിംഗ് കഴിയും.ഇതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.വികസനത്തെയും ക്ഷേമപ്രവർത്തനങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും, വിവാദങ്ങളിൽ മുക്കി തെറ്റായ പൊതുബോധം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു. മാറി മാറി മുന്നണികൾ ഭരിക്കണം എന്ന പ്രചാരണം യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ALSO READ: സംവാദത്തിന് തയ്യാറാണോ? രാജീവ് ചന്ദ്രശേഖറിന് സമയവും സ്ഥലവും നിശ്ചയിക്കാം; വെല്ലുവിളി ആവർത്തിച്ച് വി. ശിവൻകുട്ടിവിദ്യാഭ്യാസ മേഖലയിലെ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ സ്വരാജ് എടുത്തുപറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയപ്പോൾ കേരളത്തിൽ യുഡിഎഫ് ഭരണകാലത്ത് സ്കൂളുകൾ പൂട്ടിയിരുന്ന അവസ്ഥയ്ക്ക് മാറ്റം വന്നതായും കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുക എന്നത് കോൺഗ്രസ്-ബിജെപി നയമാണെന്നും അദ്ദേഹം വിമർശിച്ചു.പിഎസ്സി നിയമനങ്ങളുടെ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സ്വരാജ് പറഞ്ഞു. രാജ്യത്ത് നടക്കുന്ന 100 സർക്കാർ നിയമനങ്ങളിൽ 60 എണ്ണവും കേരളത്തിലാണ് നടക്കുന്നത്. തെലങ്കാനയിൽ 25 മാസമായി പെൻഷനും ശമ്പളവും കുടിശ്ശികയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വർഗ്ഗീയ കലാപങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക വകുപ്പ് ഉണ്ടാക്കുമെന്ന യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം, തങ്ങൾ അധികാരത്തിൽ വന്നാൽ വർഗ്ഗീയ കലാപങ്ങൾ ഉണ്ടാകുമെന്ന് അവർ തന്നെ സമ്മതിക്കുന്നതിന് തുല്യമാണെന്നും കഴിഞ്ഞ പത്ത് വർഷമായി വർഗ്ഗീയ കലാപമില്ലാത്ത നാടാണ് കേരളമെന്നും സ്വരാജ് പറഞ്ഞു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കൾ ആവർത്തിച്ച് നുണ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രളയകാലത്ത് 1000 വീടുകൾ നിർമ്മിക്കുമെന്ന് പറഞ്ഞ് കോടികൾ പിരിച്ചിട്ട് ഒരൊറ്റ വീട് പോലും പണിതു നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ദുരന്തങ്ങളെ പണമുണ്ടാക്കാനുള്ള അവസരമായി കാണുകയാണെന്നും സി പി ഐ എം കേരള ഘടകം നേരിട്ട് ഫണ്ട് സ്വരൂപിക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകാനാണ് ആഹ്വാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.The post യുഡിഎഫ് ഇപ്പോൾ ‘ഉഡായിപ്പ് ഡെവലപ്പ്മെന്റ് ഫ്രണ്ട്’ ആയി മാറി: എം സ്വരാജ് appeared first on Kairali News | Kairali News Live.