പെരുമ്പാവൂരിൽ തീപാറും; ജനമനസറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി ബേസിൽ പോൾ

Wait 5 sec.

കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് ഓരോ ദിവസവും വർധിച്ചുവരുകയാണ്. ഇടതുമുന്നണി സ്ഥാനാർഥികളെല്ലാം പ്രചാരണത്തിൽ ബഹുദൂരം മുന്നിലുമാണ്. എല്ലാ മണ്ഡലങ്ങളിലും മികച്ച പോരാട്ട കാഴ്ച വയ്ക്കാൻ ഒരുങ്ങുകയുമാണ് ഇടതുപക്ഷം. പെരൂമ്പാവൂർ മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടമാണ് നടക്കാൻ പോകുന്നത്. സർക്കാരിൻ്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി പെരുമ്പാവൂരിലും ജനങ്ങളിലേക്കിറങ്ങുന്നത്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ചാണ് എൽഡിഎഫ് സ്ഥാനാർഥി ബേസിൽ പോളിൻ്റെ പടയോട്ടം. സി പി ഐ എമ്മിനും കോൺഗ്രസിന് ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് പെരുമ്പാവൂർ. 1957 മുതൽ 2021 വരെ നടന്ന തെരഞ്ഞെുപ്പുകളിൽ 8 തവണ വീതം എൽ ഡി എഫിനെയും യു ഡി എഫിനെയും പിന്തുണച്ചു. സിറ്റിംഗ് എം എൽ എ ആയ എൽദോസിൻ്റെ പേര് വെട്ടി മനോജ് മൂത്തേടത്തിനെയാണ് UDF രംഗത്തിറക്കിയത്.അതേസമയം ഇത്തവണ സ്ഥാനാർഥി നിർണയത്തിലടക്കം ഉണ്ടായ വലിയ തർക്കം, എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈഗിംഗാതിക്രമ കേസ് എന്നിവയൊക്കെ മണ്ഡലത്തിൽ കോൺഗ്രസിന് പ്രതിസന്ധി തീർത്തിട്ടുണ്ട്. Also read: വികസനം ചർച്ച ചെയ്യാൻ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആ​ഗ്രഹം; വികസനം ചർച്ചയായാൽ അവർ പ്രതിക്കൂട്ടിലാകും: എം വി ​ഗോവിന്ദൻ മാസ്റ്റർ10 വർഷം UDF മണ്ഡലത്തിൽ പ്രതിനിധാനം ചെയ്തിട്ടും നാടിൻ്റെ വികസനത്തിന് എം എൽ എ എന്ത് ചെയ്തു എന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനാൽ പെരുമ്പൂരിൽ മാറ്റത്തിൻ്റെ കാറ്റ് വീശുമെന്ന് LDF സ്ഥാനാർത്ഥി ബേസിൽ പോൾ ഉറപ്പിച്ചു കഴിഞ്ഞുThe post പെരുമ്പാവൂരിൽ തീപാറും; ജനമനസറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി ബേസിൽ പോൾ appeared first on Kairali News | Kairali News Live.