തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു; കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍ ഇന്നും നാളെയുമായി സംസ്ഥാനത്തെത്തും

Wait 5 sec.

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍ ഇന്നും നാളെയുമായി കേരളത്തിലെത്തും. പരസ്യ പ്രചാരണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കേയാണ് നേതാക്കള്‍ എത്തുന്നത്.കോണ്‍ഗ്രസ്സ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ഇടുക്കിയിലും കൊല്ലത്തും നടക്കുന്ന തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കും. ഉച്ചക്ക് പീരുമേട്ടില്‍ നടക്കുന്ന പൊതുസമ്മേളനം, വൈകിട്ട് നാലിന് കൊട്ടാരക്കരയിലെ അയിഷാ പോറ്റിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി എന്നിവയിലും ഖാര്‍ഗെ പ്രസംഗിക്കും.കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഇന്ന് രാവിലെ 11ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സിറ്റി ബസാര്‍ വരെ റോഡ് ഷോ നടത്തും. ഉച്ച കഴിഞ്ഞ് 2.45ന് വടകര ഓര്‍ക്കാട്ടേരിയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. പുറമെ, ബാലുശ്ശേരിയിലെയും എലത്തൂരിലെയും കോഴിക്കോട്ടെയും റോഡ് ഷോകളിലും അദ്ദേഹം സംബന്ധിക്കും. നാളെ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലെ പേരൂര്‍ക്കടയില്‍ റോഡ് ഷോയിലും ഉച്ച കഴിഞ്ഞ് മൂന്നിന് അരൂരിലും എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നടക്കുന്ന പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ വീണ്ടും സംസ്ഥാനത്തെത്തും. ഉച്ചക്ക് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മാളയില്‍ നടക്കുന്ന പൊതുയോഗം, വൈകിട്ട് നാലിന് കുന്നംകുളത്തെ പൊതുസമ്മേളനം, 5.20ന് പാലക്കാട് പൊതുസമ്മേളനം എന്നിവയാണ് രാഹുല്‍ ഗാന്ധിക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള പരിപാടികള്‍.