മാധ്യമങ്ങളുടെ പ്രചാരവേലയെ അഭിമുഖീകരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം സാധാരണ ജനങ്ങളുടെ സംസാരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇടതുപക്ഷം വീണ്ടും കേരളത്തിൽ വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പാറശ്ശാല മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിങ്ങനെ മുഖ്യധാരാ മാധ്യമങ്ങൾ ഇടതുപക്ഷത്തിനെതിരെ വ്യാപകമായി വാർത്തകൾ പടച്ചുവിടുകയാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. അത്തരം പ്രചാരവേലകളെ പ്രതിരോധിക്കാൻ ഓരോ ജനങ്ങളും സംസാരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപം: അജ്ഞതയും അധിക പ്രസംഗവുമെന്ന് മുഖ്യമന്ത്രി‘കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സർവ്വേ ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായിരുന്നു. ഒരു സർവേ ഫലവും പറഞ്ഞില്ല ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന്. എന്നാൽ ജനങ്ങളുടെ വിധി പക്ഷേ മറിച്ചായിരുന്നു. ഇടതു സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വന്നു. ഈ തെരഞ്ഞെടുപ്പിലെ സർവേഫലത്തിന് വ്യത്യാസമുണ്ട്. ചെറിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിൽ വരുമെന്നാണ് സർവ്വേഫലങ്ങൾ പറയുന്നത്. അതിനർഥം വൻ വിജയമാണ് എൽഡിഎഫിന് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത് എന്നാണ്’, എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.The post മാധ്യമങ്ങളുടെ പ്രചാരവേലക്കെതിരായ ഏറ്റവും വലിയ പ്രതിരോധം സാധാരണ ജനങ്ങളുടെ സംസാരം: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.