നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയെ പരിചയപ്പെടുത്തുന്ന എൽഎൽഎം അധിഷ്ഠിത ചാറ്റ്ബോട്ടുമായി ഡിവൈഎഫ്ഐ. ‘ldf-3.0-pro’ എന്ന് പേരിട്ടിരിക്കുന്ന ചാറ്റ്ബോട്ട് പുറത്തിയിരിക്കുന്നത് പ്രൊഫഷണൽ സബ്കമ്മറ്റിയിലെ ഐ.ടി പ്രൊഫഷണൽസ് ചേർന്നാണ്.ഇടതുപക്ഷം പ്രകടനപത്രികയിലൂടെ നൽകുന്ന വാഗ്ദാനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ചെറു കുറിപ്പുകളായ ഉത്തരങ്ങൾ ഈ എൽഎൽഎം അധിഷ്ഠിതമായ ചാറ്റ്ബോട്ട് നൽകും. 197 പേജുള്ള പ്രകടപത്രിക വായിച്ചു മനസിലാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തങ്ങൾക്ക് താല്പര്യമുള്ള മേഖല സംബന്ധിച്ച ഉറപ്പുകൾ മനസിലാക്കാൻ ഈ ചാറ്റ്ബോട്ട് സഹായകരമാണെന്ന് പ്രൊഫഷണൽ സബ്കമ്മറ്റി കൺവീനർ അറിയിച്ചു.ALSO READ: ശ്രുതിക്ക് വീടിന്റെ ലേ ഔട്ടും ഡിസൈനും വിശദീകരിച്ച് നൽകിയതും ടി സിദ്ദിഖ്, വീട് നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് കൈമലർത്തുന്നതും സിദ്ദിഖ് ! വല്ലാത്ത വിസ്മയംഈ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്ന യുവജന വോട്ടർമാരിലേക്ക് മാനിഫെസ്റ്റോയിലെ ഉറപ്പുകൾ എത്തിക്കുക എന്നതാണ് ഇത്തരമൊരു ചാറ്റ് ബോട്ട് വഴി ലക്ഷ്യം വയ്ക്കുന്നത്. മാനിഫെസ്റ്റോയുടെ വെബ്‌സൈറ്റും എ.ഐ വീഡിയോകളും നേരത്തെ ഇടതുപക്ഷം ഇറക്കിയിരുന്നു. ചാറ്റ് ബോട്ടുമായി സംസാരിക്കാൻ www.ldf3.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.The post എൽഡിഎഫ് പ്രകടനപത്രികയുടെ എൽഎൽഎം ചാറ്റ് ബോട്ടുമായി ഡിവൈഎഫ്ഐ appeared first on Kairali News | Kairali News Live.