ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രകാശ് രാജ്

Wait 5 sec.

കേരളം പച്ചത്തുരുത്താണെന്ന് പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രതാരം പ്രകാശ് രാജ്. രാജ്യത്ത് ഉടനീളം അസമത്വവും അനീതിയും കൊടികുത്തി വാഴുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന കേരളം വികസനത്തിലും സഹോദര്യത്തിലും നടത്തിയ മുന്നേറ്റങ്ങളെ ഉദ്ധരിച്ചാണ് പ്രകാശ് രാജിന്റെ ഈ വിശേഷണം. കണ്ണൂർ മമ്പാട് സ്വരലയ വേദിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ആയിരങ്ങളെ സാക്ഷി നിർത്തി സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും അഭിപ്രായപ്പെട്ട പ്രകാശ് രാജ് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യസമേതം നിലകൊണ്ടുവെന്നും പറഞ്ഞു.Also read: ഡ്രോൺ ആക്രമണം; യുഎഇയിൽ ഒരു മരണം കൂടിപരിപാടിയിൽ പങ്കെടുത്ത എഴുത്തുകാരൻ ടി പദ്മനാഭൻ മുഖ്യമന്ത്രിയുടെ സ്നേഹ സാമിപ്യം താൻ പല തവണ അനുഭവിച്ചിട്ടുണ്ടെന്നും ധര്‍മടം മണ്ഡലത്തിലായിരുന്നു തന്റെ വോട്ടെങ്കില്‍ താനത് പിണറായി വിജയന് നല്‍കിയേനെ eന്നും കൂട്ടിച്ചേർത്തു.അനവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ നടൻ കമലഹാസന്റെ വീഡിയോ സന്ദേശവും റാപ്പർ വേടന്റെ പരിപാടിയും ഉണ്ടായിരുന്നു.The post ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രകാശ് രാജ് appeared first on Kairali News | Kairali News Live.