താൻ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് രമേശ് ചെന്നിത്തല. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജനങ്ങളുടെ ആഗ്രഹത്തെ മറയാക്കി സ്വന്തം ‘മോഹം’ പങ്കുവെച്ചത്. ഇക്കാര്യം പലരും തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറയുന്നുണ്ട്.യുഡിഎഫിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി കസേരയാണ് നേതാക്കളെല്ലാം സ്വപ്നം കാണുന്നത്. അക്കൂട്ടത്തിൽ രമേശ് ചെന്നിത്തലയുണ്ട്, വി ഡി സതീശനുമുണ്ട്. ഭീഷണികൾ മുഴക്കിയിട്ടും മത്സരിക്കാൻ അവസരംകിട്ടാതെ പത്തിമടക്കേണ്ടിവന്നതിനാൽ കെ സുധാകരന് മുഖ്യമന്ത്രി കസേരയ്ക്ക് അടിയുണ്ടാക്കാനാവില്ല. മത്സരിച്ച് ജയിക്കാത്തവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് കെ സി വേണുഗോപാൽ ഒഴിഞ്ഞുമാറിയതൊക്കെ കണ്ടതാണല്ലോ. എഐസിസി അധ്യക്ഷനും കസേരയിൽ കണ്ണുണ്ട്.ALSO READ: ശ്രുതിയും കോൺഗ്രസുകാരാൽ പറ്റിക്കപ്പെട്ടുവെന്ന വാർത്തയേക്കാൾ ക്രൂരമായതൊന്നും ഇനി കേരളം കേൾക്കാനില്ല; ഈ നാട് ഇതിനെല്ലാം പകരം ചോദിക്കില്ലെന്ന് കരുതുന്നുണ്ടോ?എന്നാൽ തങ്ങൾക്കിടയിൽ മുഖ്യമന്ത്രി ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും യുഡിഎഫിൽ എല്ലാക്കാര്യങ്ങളും ഒരുമിച്ചാണ് തീരുമാനിക്കുന്നതെന്നും വി ഡി സതീശൻ ഒന്ന് വെളുപ്പിച്ച് വരുമ്പോഴേക്കും അപ്പുറത്ത് നിന്ന് വീണ്ടും മുഖ്യമന്ത്രി മോഹം തലപൊക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചെന്നിത്തലയുടെ പ്രസ്താവന. പാളയത്തിനുള്ളിൽ തന്നെ പടവെട്ട് തുടങ്ങിയിട്ട് കാലം കുറേയായി. ഇടതുമുന്നണിയെ തന്നെ കേരളത്തിന്റെ ഭരണത്താക്കോൽ ജനങ്ങൾ ഏൽപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അപ്പോഴാണ് കിട്ടാത്ത കസേരക്കായി സ്വപ്നങ്ങളും നെയ്ത് യുഡിഎഫ് നേതാക്കൾ കാത്തിരിക്കുന്നത്.ഇതാണ് യഥാർഥത്തിൽ കോൺഗ്രസ്. നാടിന്റെ മുന്നേറ്റവും വികസനവുമല്ല അവരുടെ അജണ്ട, എങ്ങനെയും അധികാരത്തിലേറി കീശ വീർപ്പിക്കണമെന്ന് മാത്രമാണ് അവരുടെ ചിന്ത. വയനാടിന്റെ പേരുംപറഞ്ഞുള്ള ഫണ്ട് തട്ടിപ്പ് നമ്മുടെ മുന്നിലില്ലേ. പ്രകൃതി ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട മനുഷ്യരെ പറഞ്ഞുപറ്റിച്ച കോൺഗ്രസ് നുണക്കൂട്ടത്തിന് ജനം മറുപടി നൽകും.മിസ്റ്റർ ചെന്നിത്തല കേട്ടോളൂ, നിങ്ങളെ മുഖ്യമന്ത്രിയായി കാണണമെന്നല്ല ഇന്നാട്ടിലെ ജനങ്ങളുടെ ആഗ്രഹം. കൃത്യമായി പെൻഷൻ തരുന്ന, ചികിത്സ ഉറപ്പാക്കുന്ന, ദാരിദ്ര്യത്തെ തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധരായ, പഠിപ്പ് മുടക്കാത്ത, ജോലി ഉറപ്പാക്കുന്ന ഇടതു സർക്കാർ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. പറഞ്ഞുപറ്റിക്കുന്ന കോൺഗ്രസ് അധികാരത്തിലേറരുതെന്നാണ് അവരുടെ ആഗ്രഹം. അതവർ ഉറപ്പാക്കുക തന്നെ ചെയ്യും. മുഖ്യമന്ത്രി ആരാകുമെന്ന ചർച്ച നിർത്തി, പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള അടി തുടങ്ങാൻ സമയം അതിക്രമിച്ചിരിക്കുന്നു. ഇനി ഇതിനോടകം അതിനുള്ള അടിയും തുടങ്ങിക്ക‍ഴിഞ്ഞോ ആവോ! The post താൻ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് ചെന്നിത്തല, സതീശേട്ടൻ ഇതെങ്ങനെ സഹിക്കും? ഐക്യരഹിത മുന്നിണിത്തമാശകൾ! appeared first on Kairali News | Kairali News Live.