കുന്ദമംഗലത്ത് പടക്ക നിർമാണത്തിനിടെയുണ്ടായ സ്ഫോടനം; നിർമാണം നടത്തിയത് അനുമതിയില്ലാതെ, കേസെടുത്ത് പൊലീസ്

Wait 5 sec.

കോഴിക്കോട് കുന്ദമംഗലം കുരുക്കത്തൂരിൽ പടക്ക നിർമാണത്തിനിടെ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ കേസെടുത്ത് പൊലീസ്. പടക്ക നിർമ്മാണം നടത്തിയത് അനുമതി ഇല്ലാതെ എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വാടക വീടെടുത്ത വിഷ്ണുവിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിഷ്ണുവും ഭാര്യ സിമിയുമാണ് വീട് വാടകയ്ക്ക് എടുത്തതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ALSO READ: മോദിക്കൊപ്പം വേദിയിൽ ക്ഷേത്രമോഷണ കേസിൽ കോടതി ശിക്ഷിച്ച പ്രതിയുംശനിയാ‍ഴ്ചയാണ് കുരുക്കത്തൂരിൽ പടക്ക നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. മറ്റ് രണ്ടു പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവർ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരു സ്ത്രീയുമുണ്ട്.കഴിഞ്ഞ അഞ്ച് മാസമായി ഇവിടെ താമസിച്ച് വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവ സ്ഥലത്തുനിന്ന് ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വീട്ടിനുള്ളിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നതായാണ് സംശയിക്കുന്നത്. വരാനിരിക്കുന്ന വിഷു ആഘോഷങ്ങൾക്കായി പടക്കങ്ങൾ നിർമ്മിക്കുന്നതിനിടയിലാകാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നു.The post കുന്ദമംഗലത്ത് പടക്ക നിർമാണത്തിനിടെയുണ്ടായ സ്ഫോടനം; നിർമാണം നടത്തിയത് അനുമതിയില്ലാതെ, കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.