തിരുവനന്തപുരം ലോ അക്കാഡമി ക്യാമ്പസിൽ എസ് എഫ് ഐ പ്രവർത്തകരെ എ ബി വി പി പ്രവർത്തകർ മർദ്ദിച്ചതായി പരാതി

Wait 5 sec.

തിരുവനന്തപുരം ലോ അക്കാഡമി ക്യാമ്പസിൽ മാസ്കും ഹെൽമെറ്റും ധരിച്ചെത്തിയ എബിവിപി സംസ്ഥാന സെക്രട്ടറിയും സംഘവും എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതായി പരാതി. എസ്എഫ്ഐ പ്രവർത്തകരായ കൈലാഷ്, ഗൗതം കൃഷ്ണ എന്നിവർക്കാണ് പരിക്കേറ്റത്.സംഭവത്തിൽ എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വര പ്രസാദ്, എബിവിപി പ്രവർത്തകരായ ശങ്കർ, ആകാശ് എന്നിവർ ഉൾപ്പെട കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.Also read: കാലടി പ്ലാന്റേഷന്‍ തോട്ടത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിക്യാമ്പസിൽ മാസ്കും ഹെൽമറ്റും കൊണ്ട് മുഖം മറച്ചെത്തിയ ഈശ്വര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം കാന്റീനിൽ ചായ കുടിച്ചുകൊണ്ടിരുന്ന വിദ്യാർഥിയായ കൈലാഷിനെ മർദ്ദിച്ചത്. ഇത് തടയാനെത്തിയ കൈലാഷിന്റെ സുഹൃത്ത് ഗൗതം കൃഷ്ണയേയും സംഘം മർദ്ദിച്ചു. തുടർന്ന് സംഘം ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയ്തു.Complaint alleging that ABVP activists beat up SFI activists at the Thiruvananthapuram Law Academy campus. SFI activists Kailash and Gautham Krishna were injured.The post തിരുവനന്തപുരം ലോ അക്കാഡമി ക്യാമ്പസിൽ എസ് എഫ് ഐ പ്രവർത്തകരെ എ ബി വി പി പ്രവർത്തകർ മർദ്ദിച്ചതായി പരാതി appeared first on Kairali News | Kairali News Live.