ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഇന്ത്യാ സഖ്യം ഇന്ന് യോഗം ചേരും

Wait 5 sec.

ഇന്ത്യാ സഖ്യം ഇന്ന് യോഗം ചേരും. ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അടക്കം യോഗം ചർച്ച ചെയ്യും.രാഹുൽ ഗാന്ധിയുടെ വസതിയിലാണ് യോഗം. ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ദേശീയ വിഷയമായി ഉയർത്താനാണ് ഇന്ത്യ സഖ്യത്തിൻ്റെ നീക്കം. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ പൊതു സ്ഥാനാർഥിയെ നിർത്തുന്നതും യോഗത്തിൽ ചർച്ചയാകും. ആം ആദ്മി പാർട്ടി ഒഴികെ സഖ്യത്തിലെ മറ്റു പാർട്ടികളെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, ബീഹാർ വോട്ടർപട്ടിക തീവ്ര പരിഷ്കരത്തിനെതിരെ പ്രതിഷേധം ശക്താമാക്കാൻ ഇന്ത്യാസഖ്യം. ഓഗസ്റ്റ് 11 ന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യ എം.പിമാർ പ്രതിഷേധ മാർച്ച് നടത്തും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള സമരമായി പ്രതിഷേധം മാറുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.Also read: ‘ഭക്തര്‍ വിശ്വസിക്കുന്ന ധര്‍മ്മസ്ഥല ഗുണ്ടകളാല്‍ കളങ്കപ്പെട്ടിരിക്കുന്നു’; കര്‍ണാടക സര്‍ക്കാരിനെതിരെ വിമർശനവുമായി പ്രകാശ് രാജ്ബീഹാർ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഇന്ത്യ സഖ്യം. പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ കേന്ദ്രസർക്കാർ തള്ളിയതിനെ ഇന്ത്യാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചു. ദളിത്, ന്യൂനപക്ഷങ്ങളുടെ, വോട്ടവകാശം ഇല്ലാതാക്കുന്ന നടപടിയാണ് എസ് ഐ ആർ പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.ജനാധിപത്യത്തെ അട്ടിമറിക്കാതിരിക്കാനുള്ള പ്രതിഷേധമാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയതെന്നും, എസ്ഐആർ പ്രക്രിയയ്ക്കെതിരെ ഒറ്റക്കെട്ടായി സംയുക്ത പ്രതിഷേധം തുടരുമെന്നും രാജ്യസഭാ എംപി ഡോക്ടർ ജോൺ ബ്രിട്ടാസും വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിർദ്ദേശത്തെ വകവയ്ക്കാതെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഓഗസ്റ്റ് 11 തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം പ്രതിഷേധ മാർച്ച് നടത്തും. കോൺഗ്രസ്,സി പി ഐ എം, സിപിഐ ഡിഎംകെ, ആർ ജെ ഡി, തൃണമൂൽ കോൺഗ്രസ് തുടങ്ങി മറ്റ് ഇന്ത്യാസഖ്യ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.The post ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഇന്ത്യാ സഖ്യം ഇന്ന് യോഗം ചേരും appeared first on Kairali News | Kairali News Live.