ദില്ലിയില്‍ തമിഴ്നാട് എം പി ആര്‍ സുധയുടെ മാല ബൈക്കില്‍ എത്തിയ സംഘം പൊട്ടിച്ചെടുത്ത സംഭവത്തില്‍ പ്രതിയെ പിടികൂടി. പ്രഭാത നടത്തത്തിനിടെയായിരുന്നു തമിഴ്നാട് എം പി സുധ രാമകൃഷ്ണന്റെ മാല ബൈക്കില്‍ എത്തിയ സംഘം കവര്‍ന്നത്. ദില്ലി ചാണക്യപുരിയിലെ തമിഴ്നാട് ഹൗസിന് സമീപമാണ് സംഭവം.സംഭവത്തില്‍ മാല പൊട്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിരാഗ് ദില്ലി സ്വദേശിയായ സോഹന്‍ റാവത്ത് ആണ് പിടിയിലായത്. ഇയാളുടെ പേരില്‍ മോഷണവും പിടിച്ചുപറിയുമുള്‍പ്പെടെ 26 ക്രിമിനല്‍ കേസുകളുണ്ട്.Also Read : ദില്ലിയില്‍ തമിഴ്നാട് എം പിയുടെ മാല പൊട്ടിച്ചെടുത്തു; സംഭവം പ്രഭാത നടത്തത്തിനിടെവാഹനമോഷണക്കേസില്‍ പിടിയിലായ സോഹന്‍ ഒരുമാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ചാണക്യപുരിയില്‍ പ്രഭാതസവാരിക്കിടയിലാണ് പ്രതി സുധയുടെ 4 പവനിലേറെ വരുന്ന സ്വര്‍ണമാല പൊട്ടിച്ചത്.സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എം പി കത്തെഴുതിയിരുന്നു. കുറ്റവാളികളെ പിടികൂടുന്നതില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദില്ലിയില്‍ സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും അന്ന് എം പി പ്രതികരിച്ചു.മോഷണത്തിനിടെ എം പിയുടെ കഴുത്തിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നാല് പവന്റെ സ്വര്‍ണമാലയാണ് നഷ്ടമായത്. മോഷണം നടന്നത് അതിസുരക്ഷാ മേഖലയില്‍ ആയിരുന്നു. പോളണ്ട് എംബസിക്ക് സമീപമാണ് എം പിയുടെ മാല പൊട്ടിച്ചത്.The post ദില്ലിയില് തമിഴ്നാട് എംപിയുടെ മാല പൊട്ടിച്ച സംഭവം: പ്രതി പിടിയില് appeared first on Kairali News | Kairali News Live.