മുൻ ഡി സി സി പ്രസിഡൻ്റ് പാലോട് രവിക്കെതിരെ പരാതി. നെടുമങ്ങാട് ആത്മഹത്യ ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകൻ ആനാട് ശശിയുടെ മരണത്തിൽ പാലോട് രാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി. കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗം എ എച്ച് ഹഫീസ് ആണ് പരാതി നൽകിയിരിക്കുന്നത്.സഹകരണ സംഘത്തിൻ്റെ ആത്മഹത്യ ചെയ്ത് മുൻ പ്രസി. മോഹനൻ നായർ മുൻപ് പാലേട് രവിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. ഇതുകൂടാതെ നെടുമങ്ങാട് ഗവൺമെൻറ് എംപ്ലോയീസ് വെൽഫയർ സഹകരണസംഘം എന്ന സ്ഥാപനത്തിൻ്റെയും പ്രസിഡന്റായിരുന്നു ഇദ്ദേഹം. പാലോട് രവിയുടെ സഹോദരന്റെ പുത്രൻ ദിനു ചന്ദ്രനും സഹോദരി പുത്രനും പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയും ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.Also read: കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചുഇതിൽ രവിയുടെ സഹോദരി പുത്രൻ അടുത്തകാലത്ത് വി ആർഎസ് എടുത്ത് ജോലിയിൽ നിന്നും മാറുകയും രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിയായവുകയും തുടർന്ന് രാജ്യം വിട്ടു പോയിട്ടുണ്ട്. സംഭവത്തിൽ പാലോട് രവിടെ ചോദ്യം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടോൺമെന്റ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മീഷണർക്കാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.The post ആനാട് ശശിയുടെ ആത്മഹത്യ: മുൻ ഡി സി സി പ്രസിഡൻ്റ് പാലോട് രവിയുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതി appeared first on Kairali News | Kairali News Live.