കൊല്ലത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു; രണ്ടു മരണം

Wait 5 sec.

കൊല്ലം| കൊല്ലം കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. വിജയന്‍ എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ആറരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.മരിച്ച സോണിയ പനവേലി സ്വദേശിനിയാണ്. നഴ്‌സായ സോണിയ ആശുപത്രിയിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അപകടശേഷം വാന്‍ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളെ ഇടിച്ചതിനുശേഷം മുന്നോട്ട് പോയതിന് ശേഷമാണ് വാന്‍ ഓട്ടോയിലിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിജയന്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.