ചൂരൽമല മുണ്ടക്കൈ ദുരന്ത ബാധിതർക്ക് ആയി പിരിച്ച ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗിൽ ഉള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഉടമകൾ തോട്ട ഭൂമിയാണ് വിറ്റതെങ്കിൽ തോട്ടഭൂമി എന്തിന് ഇത്ര വില കൊടുത്തു വാങ്ങി എന്നതാണ് വലിയ വിഷയം ആകുന്നത്. പനമരം പഞ്ചായത്തിൽ യൂത്ത് ലീഗ് പ്രസിഡന്റ് അടക്കം വാട്സാപ്പ് ഗ്രൂപ്പുകളിൽ വലിയ വിമർശനവുമായി രംഗത്തുവന്നു. കല്ലങ്കോട് മൊയ്തു ലീഗിന് വിറ്റത് തോട്ട ഭൂമി തന്നെയെന്ന് താലൂക്ക് ലാൻഡ് ബോർഡ് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കൈരളി ഇന്നലെ പുറത്തുവിട്ടിരുന്നു.Also read: കാലടി പ്ലാന്റേഷന്‍ തോട്ടത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിവയനാട്ടിൽ ലീഗിൻ്റെ വെല്ലുവിളിക്ക് തിരിച്ചടി. കല്ലങ്കോടൻ മൊയ്തു കൈമാറിയത് തോട്ടം ഭൂമി തന്നെയെന്ന് മൊഴി. താലൂക്ക് ലാൻഡ് ബോർഡ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ നൽകിയ മൊഴിയിലാണ് കല്ലങ്കോട് മൊയ്തു ഇത് വ്യക്തമാക്കിയിരിക്കുന്നത്. 11.27 ഏക്കർ ഭൂമി തോട്ടം ഭൂമിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ലാൻഡ് ബോർഡ് നടപടികളുമായി മുന്നോട്ടു പോകും. താൻ കൈമാറ്റം ചെയ്യുമ്പോൾ തോട്ടം ഭൂമിയായിരുന്നു എന്നും തരം മാറ്റിയിട്ടില്ലെന്നും കല്ലങ്കോട് മൊയ്തുവിന്റെ മൊഴി. തോട്ട ഭൂമിക്കാണ് 1.20 ലക്ഷം സെന്റിന് കല്ലങ്കോടൻ മൊയ്തു വാങ്ങിയത്.The post വയനാട് ഫണ്ട് തട്ടിപ്പ്: ലീഗിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു appeared first on Kairali News | Kairali News Live.