തിരുവനന്തപുരം| മുതലപ്പൊഴിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ വള്ളം അപകടത്തില്‍പ്പെട്ടു.വള്ളത്തില്‍ അഞ്ചു തൊഴിലാളികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി. പരുക്കേറ്റ രണ്ടു പേരെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ നിക്‌സണ്‍, വിനീത് എന്നിവര്‍ക്കാണ് പരുക്കേറ്റത്.അഴിമുഖത്തെ ശക്തമായ തിരയാണ് അപകട കാരണം. അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫന്റ് ജീസസ്സ് എന്ന വള്ളമാണ് മറിഞ്ഞത്. ഒരാഴ്ചക്കിടെ ഉണ്ടാക്കുന്ന 6-ാമത്തെ അപകടമാണിത്.