കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് വൻ വിജയം . മുഴുവൻ ജനറൽ സീറ്റുകളും വിജയിച്ചു. തുടർച്ചയായ 26ാം വർഷമാണ് എസ് എഫ് ഐ വിജയം നേടുന്നത്. നന്ദജ് ബാബു ചെയർപേഴ്സൻ, കവിത കൃഷ്ണൻ സെക്രട്ടറി.Also read: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലനേരത്തെ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം യുഡിഎസ്എഫ് അഴിച്ചുവിട്ടിരുന്നു. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനുള്ള കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകരുടെ ശ്രമം എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതോടെ പുറത്തുനിന്നെത്തിയ സംഘത്തിന്റെ നേതൃത്വത്തിൽ വ്യാപക അക്രമം നടത്തുകയായിരുന്നു. ബാലറ്റ് പേപ്പറുകൾ കെഎസ്‍യു- എംഎസ്എഫ് പ്രവർത്തകർ തട്ടിപ്പറിച്ചു. മാരകായുധങ്ങളുമായി യൂത്ത് ലീഗ് പ്രവർത്തകരുൾപ്പെടെ കാമ്പസിനുള്ളിൽ കയറി. പൊലീസ് ലാത്തിവീശി.The post തുടർച്ചയായ 26ാം വർഷവും കണ്ണൂർ സർവ്വകലാശാലയിൽ എസ് എഫ് ഐക്ക് വൻ വിജയം appeared first on Kairali News | Kairali News Live.