വസ്തുതാവിരുദ്ധമായ വാർത്തകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മലയാള മനോരമ പത്രം. നിമയസഭയെ ഡിജിറ്റൽവൽക്കരിക്കാനുള്ള ഇ-നിയമസഭാ പദ്ധതിയിൽ ക്രമക്കേടുകൾ ആരോപിച്ചാണ് പുതിയ വാർത്ത വന്നിരിക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതിയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വീഴ്ച വരുത്തിയെന്നും ആറ് വർഷത്തിനിടെ നിരവധി തവണ കരാർ പുതുക്കി നൽകിയെന്നുമാണ് മനോരമ നൽകിയ വാർത്ത.എന്നാൽ ക്രമക്കേടുകൾ സംബന്ധിച്ച് വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് അറിയിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരിക്കുകയാണ്. ഹാർഡ് വെയർ ഡെലിവറി, ഇൻസ്റ്റലേഷൻ ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്ചർ വർക്കും നിയമസഭാ സെക്രട്ടേറിയറ്റിലും, എം.എല്‍.എ. ഹോസ്റ്റലിലും അനുബന്ധ ഓഫീസുകളിലും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയർ വർക്കും പൂർത്തികരിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത് എന്നും ഇൻഫ്രാസ്ട്രക്ചർ വർക്ക് 2023 മാർച്ചിൽ പൂർത്തികരിച്ച് ഹാൻഡ് ഓവർ ചെയ്തിട്ടുണ്ടെന്നും കരാർ അനുസരിച്ച് ആയതിന്റെ തുക മാത്രമാണ് നൽകിയിട്ടുള്ളത് എന്നും നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.മുൻകൂർ തുക നൽകിയത് ക്രമികരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. നിയമസഭയുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറുകൾ പൂർത്തിയാക്കി കൈമാറിയത് നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്.ALSO READ: പുനര്‍ഗേഹം പദ്ധതി; കേരള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്: മന്ത്രി സജി ചെറിയാന്‍മറ്റു സോഫ്റ്റ് വെയറുകൾ അടിയന്തരമായി പൂർത്തികരിക്കുവാൻ IKM ൽ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. കെ.പി. നൗഫലിന് അധിക ചുമതല നല്‍കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലുമാണ്. സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന് നാളിതു വരെ പ്രോജക്ട് തുകയുടെ 30 ശതമാനം തുക മാത്രമാണ് പാർട്ട് പേയ്മെന്റായി നൽകിയിട്ടുള്ളത്.ഇൻഫ്രാസ്ട്രക്ചർ വർക്കിനായി മുൻകൂർ നൽകിയ തുക ചെലവഴിച്ചതിന്റെ കണക്ക് തിങ്കളാഴ്ച്ച ചേർന്ന ടെക്നിക്കൽ കമ്മിറ്റി തള്ളിയെന്ന വാർത്തയും അടിസ്ഥാന രഹിതമാണ്. പ്രസ്തുത തുക ചെലവഴിച്ചിട്ടുള്ളതിനാൽ ആയത് ക്രമീകരിക്കുവാനുള്ള നടപടി മാത്രമാണ് ഇനി സ്വീകരിക്കാനുള്ളത്. പദ്ധതിക്കായി ലഭ്യമാക്കിയിട്ടുള്ള ഹാർഡ് വെയറുകളുടെ വാറന്റി ഇതുവരെ അവസാനിച്ചിട്ടില്ല. എൻ ഐ സി വികസിപ്പിച്ച അഷ്വറന്‍സ് ഇംപ്ലിമെന്റേഷന്‍ ഡെസ്ക്കിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി പുതിയ സോഫ്റ്റ് വെയര്‍ നിര്‍മ്മാണഘട്ടത്തിലാണ്.ALSO READ: പി കെ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റ്; “യൂത്ത് ലീഗ് നേതൃത്വം മയക്കുമരുന്നിന്റെ ഏജന്റായി പ്രവർത്തിക്കുന്നു”; വി വസീഫ്ഫയൽ മൂവ്മെന്റിനായി e-office ഉൾപ്പെടെയുള്ള വിവിധ സോഫ്റ്റ് വെയറുകൾ നിയമസഭയിലിപ്പോൾ ഉപയോഗിച്ചു വരികയാണ്.നിലവിൽ ഉപയോഗിച്ചുവരുന്ന സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഇപ്പോൾ സഭാ നടപടികൾ നടത്തിവരികയാണ്. ഇനി പൂർത്തിയാക്കാനുള്ള സോഫ്റ്റ് വെയറുകൾ സഭാ നടപടികളെ യാതൊരു തരത്തിലും ബാധിക്കുന്നവയല്ല.ഡേറ്റാ സെന്റർ ഉൾപ്പെടെയുള്ള ഹാർഡ് വെയറുകളുടെ പരിപാലന ചെലവിനത്തിലും നിലവിൽ ഒരു തുകയും ULCCS ന് ഇതുവരെ കൈമാറിയിട്ടില്ല.‘ഇ-നിയമസഭാ പദ്ധതി’ ഉള്‍പ്പെടെയുള്ള നിയമസഭയുടെ എല്ലാവിധ ചെലവിനങ്ങളും ആഭ്യന്തര ഓഡിറ്റിംഗ് വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും കാലാകാലങ്ങളിലുള്ള ഓഡിറ്റിന് വിധേയമായിട്ടാണ് നിര്‍വ്വഹിക്കുകയും ക്രമീകരിക്കുകയുംചെയ്യുന്നത്. അതോടൊപ്പം നിയമസഭാംഗങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ് ഉള്‍പ്പെടെയുള്ള എല്ലാ മൊഡ്യൂളുകളും എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി .The post കള്ളങ്ങൾ ആവർത്തിച്ച് മനോരമ; ഇ-നിയമസഭാ പദ്ധതി സംബന്ധിച്ച വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് appeared first on Kairali News | Kairali News Live.