ദര്‍ഘാസ് ക്ഷണിച്ചുഐസിഡിഎസ് ചേളന്നൂര്‍ സിഡിപിഒ കാര്യാലയത്തിന് കീഴിലെ ആറ് സെക്ടറുകളിലെ 172 അങ്കണവാടികളില്‍ മുട്ട വിതരണം ചെയ്യാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഓഗസ്റ്റ് 14 വൈകീട്ട് ഒരു മണിവരെ സ്വീകരിക്കും. ഫോണ്‍: 0495 2261560.ടെന്‍ഡര്‍ ക്ഷണിച്ചുബാലുശ്ശേരി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ റീടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഡിഎസ് ബാലുശ്ശേരി അഡീഷണല്‍, കോക്കല്ലൂര്‍, ബാലുശ്ശേരി- 673612 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0496-2705228.ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചുകോഴിക്കോട് കേരള എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) പാര്‍ട്ട് I (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍: 743/2024), സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) പാര്‍ട്ട് II (തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പര്‍: 744/2024) തസ്തികകളുടെ ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു.സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചുകോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 520/2024) തസ്തികയുടെ സാധ്യത പ്രസിദ്ധീകരിച്ചതായി പട്ടിക പിഎസ്സി ജില്ലാ ഓഫീസര്‍ അറിയിച്ചു.ലേലം 26ന്വെള്ളിമാടുകുന്ന് ഗവ. എച്ച്എംഡിസി (പുണ്യഭവന്‍) സ്ഥാപനത്തിലെ ഉപയോഗശൂന്യമായി കിടക്കുന്ന പഴയ ഫാനുകള്‍, ഇരുമ്പ് അലമാരകള്‍, പഴകിയ അലുമിനിയം സാധനങ്ങള്‍, കസേരകള്‍ മുതലായവ സ്ഥാപന സൂപ്രണ്ടിന്റെ കീഴില്‍ പരസ്യമായി ഓഗസ്റ്റ് 26ന് രാവിലെ 11.30 മണിക്ക് ലേലം ചെയ്യും. ജിഎസ്ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2731632.വയര്‍മാന്‍ പ്രായോഗിക പരീക്ഷ 2024കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ‘വയര്‍ മാന്‍ പ്രായോഗിക പരീക്ഷ 2024’ ഓഗസ്റ്റ് 11, 12, 13 തീയതികളില്‍ നടത്തും. കോഴിക്കോട് പരീക്ഷാകേന്ദ്രം: മാളിക്കടവ് ഗവ. ഐടിഐ. ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0495 2950002.