ലയണല്‍ മെസി പരുക്ക് കാരണം അധികനാള്‍ കളത്തില്‍ നിന്ന് മാറിനിൽക്കേണ്ടി വരില്ലെന്ന് ഇന്റര്‍ മയാമി ഹെഡ് കോച്ച് ഹാവിയര്‍ മഷെറാനോ. എന്നാല്‍, നാളെ പുലർച്ചെയുള്ള പ്യൂമാസ് യുനാമിനെതിരായ മത്സരം അദ്ദേഹത്തിന് നഷ്ടമാകും. ശനിയാഴ്ച രാത്രി ചേസ് സ്റ്റേഡിയത്തില്‍ നടന്ന ലീഗ്സ് കപ്പ് മത്സരത്തിലാണ് മെസിക്ക് വലതു കാലിന് പരുക്കേറ്റത്. 11-ാം മിനുട്ടില്‍ മെസ്സി പുറത്തുപോയി. അദ്ദേഹത്തിന്റെ മെഡിക്കല്‍ ക്ലിയറന്‍സ്, ചികിത്സയിലെ പുരോഗതിയെയും ചികിത്സയോടുള്ള പ്രതികരണത്തെയും ആശ്രയിച്ചിരിക്കുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. അദ്ദേഹത്തോട് സംസാരിച്ചുവെന്നും ഇത് ഒരു ചെറിയ പരുക്കാണെന്നും മഷെറാനോ പറഞ്ഞു. ലിയോയുടെ കാര്യത്തില്‍, തിരിച്ചുവരവ് പ്രവചിക്കാന്‍ തങ്ങള്‍ തുനിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Read Also: ഐ സി സി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ യശസ്സുയർത്തി യശസ്വി; ആദ്യ അഞ്ച് റാങ്കിൽസാധാരണയായി പരുക്കുകളില്‍ നിന്ന് അദ്ദേഹം വളരെ നന്നായും വേഗതയിലും സുഖം പ്രാപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഇന്റര്‍ ആൻഡ് കോ സ്റ്റേഡിയത്തില്‍ നടക്കുന്ന എം എൽ എസ് മത്സരത്തില്‍ ഒര്‍ലാന്‍ഡോ സിറ്റിയാണ് മയാമിയുടെ അടുത്ത എതിരാളി.The post മെസിക്ക് നാളെയുള്ള മത്സരം നഷ്ടപ്പെടും; പരുക്ക് കാരണം അധികം പുറത്തിരിക്കേണ്ടി വരില്ലെന്നും കോച്ച് മഷെറാനോ appeared first on Kairali News | Kairali News Live.