പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Wait 5 sec.

പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കുന്നതിലേക്ക് രണ്ടുലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ്/ സ്‌പെഷ്യൽ/ ടെക്‌നിക്കൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒരു ലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനവും 800 സ്‌ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.ALSO READ: പത്താം ക്ലാസ് പാസായ യുവതികളാണോ നിങ്ങള്‍ ? വന്‍ അവസരവുമായി എല്‍ ഐ സിബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്കോ/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.ALSO READ: കേരള ഷോപ്സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി ബോർഡ്: ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനും അപേക്ഷ ക്ഷണിച്ചുEnglish summary : Applications have been invited for a scheme to allocate Rs. 2 lakh for study rooms for Scheduled Caste students.The post പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കുള്ള പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.