ബ്ലഡ് മൂൺ മാർച്ച് മൂന്നിന്; എപ്പോൾ, എങ്ങനെ, എത്ര നേരം കാണാം എന്ന് അറിയണ്ടേ

Wait 5 sec.

പൂർണചന്ദ്ര​ഗ്രഹണ സമയത്ത് ചന്ദ്രൻ രക്തം പോലെ ചുവന്ന് കാണപ്പെടുന്ന പ്രതിഭാസത്തെയാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയുടെ സ്ഥാനം ക‍ത്യമായി വരുമ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്ന് പോകുന്ന തരം​ഗ ദൈർഘ്യം കുറഞ്ഞ നീല പ്രകാശം ചിതറി പോകുകയും, തരം​ഗ ദൈർഘ്യം കൂടിയ ചുവന്ന പ്രകാശം ചന്ദ്രനിൽ പതിക്കുന്നതിലൂടെയുമാണ് ബ്ലഡ് മൂൺ ദൃശ്യമാകുന്നത്.ഇന്ത്യയിൽ വൈകുന്നേരം ചന്ദ്രൻ ഉദിക്കുന്ന സമയത്ത് കുറച്ച് സമയം ബ്ലഡ് മൂൺ കാണാൻ കഴിയും. കേരളത്തിൽ വൈകുന്നേരം 6.30 മുതൽ 7.53 വരെ ഈ പ്രതിഭാസം കാണാൻ കഴിയും. ചന്ദ്ര​ഗ്രഹണം ന​ഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയും. എന്നാൽ ബൈനോക്കുലർ ഉപയോ​ഗിക്കുകയാണെങ്കിൽ ചന്ദ്രോപരിതലത്തിലെ ​ഗർത്തങ്ങൾ നിഴലുകളിലൂടെ കടന്നു പോകുന്ന കാഴ്ച്ച കാണാൻ കഴിയും. ന്യൂഡൽഹിയിൽ പൂർണ​ഗ്രഹണം വൈകുന്നേരം 5.21മുതൽ 6.23 വരെ കാണാൻ കഴിയും.The post ബ്ലഡ് മൂൺ മാർച്ച് മൂന്നിന്; എപ്പോൾ, എങ്ങനെ, എത്ര നേരം കാണാം എന്ന് അറിയണ്ടേ appeared first on Kairali News | Kairali News Live.