വീണ്ടും പോരാട്ടത്തിനൊരുങ്ങുമ്പോൾ രണ്ടായിരം കോടി വികസനവുമായി ചേലക്കര; ഇടതുപക്ഷം ആത്മവിശ്വാസത്തിൽ

Wait 5 sec.

നിയമസഭാ തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിൽ ചേലക്കര മണ്ഡലം. ചേലക്കരയിൽ ഇടതുപക്ഷ ഭരണത്തിനു കീഴിൽ നടപ്പാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയായിരിക്കും പ്രചാരണം. എംഎൽഎ യു.ആർ പ്രദീപിന്റ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷം രണ്ടായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കിയത്.ഓരോ തെരെഞ്ഞെടുപ്പിലും രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കിയിട്ടുള്ള മണ്ഡലമാണ് ചേലക്കര. 1996 മുതൽ ഇടതുപക്ഷത്തിനായിരുന്നു മണ്ഡലത്തിൽ വിജയം. കഴിഞ്ഞ പത്ത് വർഷം സമാനതകൾ ഇല്ലാത്ത വികസനമാണ് മണ്ഡലത്തിൽ നടന്നിട്ടുളളതും.Also read: കോൺഗ്രസ് കെജ്രിവാളിൻ്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണം: അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ശാപം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും തലയിൽ ഇടിത്തീയായി നിപതിക്കുമെന്ന് കെടി ജലീൽജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു ഓരോ വികസനവും. കോടികൾ ചിലവഴിച്ചുകൊണ്ട് ചേലക്കരയിലെ സർക്കാർ സ്‌കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റി. ഇതുവരെ മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും ബിഎം,ബിസി നിലവാരത്തിലേക്ക് ഉയർത്തി. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വാഴക്കാട് -പ്ലാഴി റോഡ് 105 കോടി ചിലവാക്കി പുനർനിർമ്മിച്ചു. ചേലക്കരക്കാരുടെ ചിരകാല സ്വപ്‌നമായ മായനൂർ-കുത്താമ്പിളി പാലം മുപ്പതിമൂന്നര കോടി ചിലവാക്കി യാഥാർത്യമാക്കി. മണ്ഡലത്തിലെ ആരോഗ്യരംഗത്തടക്കം മികച്ച മുന്നേറ്റമാണ് നടന്നിട്ടുള്ളത്. കാർഷിക മേഖലയക്ക് ഏറെ പ്രാധ്യാന്യം കൊടുത്ത് കോടികളുടെ വികസനം ഇവിടെ നടപ്പിലാക്കി. അങ്ങനെ ഒരു തെരഞ്ഞെടുപ്പിനെക്കൂടി നേരിടാൻ തയ്യാരെടുക്കുകയാണ് ചേലക്കര.The post വീണ്ടും പോരാട്ടത്തിനൊരുങ്ങുമ്പോൾ രണ്ടായിരം കോടി വികസനവുമായി ചേലക്കര; ഇടതുപക്ഷം ആത്മവിശ്വാസത്തിൽ appeared first on Kairali News | Kairali News Live.