ഇന്നത്തെക്കാലത്ത് ദീർഘകാല നിക്ഷേപങ്ങളിലേക്കാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓഹരി വിപണയിലെ മാറ്റങ്ങളും മറ്റും നിക്ഷേപകരെആശയക്കുഴപ്പിത്തിലാക്കുന്നുണ്ടെങ്കിലും കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ട് നീങ്ങിയാൽ മികച്ച സമ്പാദ്യം ഉണ്ടാക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുൾപ്പെടെ പറയുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് മണ്ടത്തരമാകുമോ എന്നാണ് ഒരു വിഭാഗം ജനങ്ങൾ ആലോചിക്കുന്നത്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലതെന്നാണ് മറ്റൊരു ചോദ്യം. എസ്ഐപികൾ വ്യത്യസ്ഥമായ സമയങ്ങളിൽ നിക്ഷേപിക്കാൻ സഹായിക്കുന്നകതിലൂടെ താരതമ്യേന റിസ്ക് കുറവാണ്. വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടു നില്‍ക്കുന്നു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. അസ്ഥിരമായ മാർക്കറ്റിൽ SIP നിക്ഷേപം തുടരുന്നത് ഭാവിയിൽ മികച്ച ലാഭം നേടുന്നതിനും സഹായകരമാകുമെന്നും വിരു വിഭാഗം അവകാശപ്പെടുന്നുണ്ട്. കൃത്യമായ രീതിയിൽ എസ്ഐപി കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് കൂടി നോക്കാം.Also read: വൻ വീഴ്ച! കനത്ത നഷ്ടം രേഖപ്പെടുത്തി ഓഹരിവിപണി25 വയസ്സുള്ള ഒരു നിക്ഷേപകൻ പ്രതിമാസം 1,000 രൂപ SIP ആയി 35 വർഷത്തേക്ക് നിക്ഷേപിച്ചാൽ 60-ാം വയസ്സിൽ ഏകദേശം 1.14 കോടി രൂപ സമ്പാദിക്കാമെന്ന് കണക്കുകൾ കാണിക്കുന്നു. ഇവിടെ പ്രതിവർഷ ശരാശരി 12 ശതമാനം റിട്ടേൺ എന്ന പ്രതീക്ഷയിലാണ് കണക്കുകൂട്ടല്‍. എന്നാൽ 30 വയസ്സിൽ നിക്ഷേപം തുടങ്ങുന്നവർ പ്രതിമാസം 2,000 രൂപ നിക്ഷേപിച്ചാൽ 60-ാം വയസ്സിൽ ഏകദേശം 1.12 കോടി രൂപ സമ്പാദിക്കാമെന്ന് പ്രതീക്ഷിക്കാം. 40 വയസ്സിൽ തുടങ്ങുന്നവർക്ക് ലക്ഷ്യത്തിലെത്താൻ പ്രതിമാസം 7,500 രൂപ വീതം നിക്ഷേപിക്കേണ്ടിവരും.സുരക്ഷിതവും കാര്യക്ഷമവുമായ ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്ക് SIP ഒരു എഫക്റ്റീവ് മാർഗമാണെങ്കിലും വിപണിയിലെ അസ്ഥിരതകളെ മറികടക്കുന്നതിനും ആത്മനിയമിതമായി നിക്ഷേപം തുടരുന്നതിനും നിക്ഷേപകർ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു.The post മാസം 1000 രൂപ മാറ്റി വയ്ക്കാമോ? എങ്കിൽ ഒരു കോടി സമ്പാദിക്കാം; ഇങ്ങനെ ചെയ്താൽ മതി appeared first on Kairali News | Kairali News Live.