ആലപ്പുഴ | കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്ന ഗുണ്ടായിസത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. മന്ത്രിക്ക് അരികിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നത് വി ഡി സതീശന്റെ നുണയാത്രയുടെ പുതിയ നുണയാണ്.സംഭവിച്ചത് കേരളം മുഴുവന്‍ കണ്ടതാണ്. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകര്‍ക്കാനുള്ളന്‍ ശ്രമത്തിന്റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് എതിരായി യു ഡി എഫ് പ്രചരണം നടത്തുന്നത്. ചില സംഭവങ്ങളെ പാര്‍വ്വതീകരിക്കുകയാണ്. ഇത് കനഗോലു സിദ്ധാന്തമാണ്. അതിനെ ജനം തിരിച്ചറിയും.വീണ ജോര്‍ജിന്റെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് റീത്ത് വെച്ചു. ഇതേ വിഭാഗമാണ് ഇന്നലെയും മന്ത്രിയെ ആക്രമിച്ചത്. ബോധപൂര്‍വ്വ കടന്നാക്രമണം നടത്താനാണ് ശ്രമം. അക്രമത്തില്‍ നുണ പറഞ്ഞ് രക്ഷപെടാന്‍ ആണ് ഇപ്പോള്‍ ശ്രമം. സതീശനും അനുയായികളും നുണപറയാന്‍ ഒന്നാമതാണ്. പ്രതിഷേധിക്കാന്‍ ജനാധിപത്യ സമൂഹത്തില്‍ അവകാശം ഉണ്ട്. എന്നാല്‍, ഇത്തരം അക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വനിതാ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.