തിരുവനന്തപുരം| പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്‍ ടി കെ ഉമ്മന്‍ (88) അന്തരിച്ചു. ഡല്‍ഹിയ്ക്ക് അടുത്ത് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ടി കെ ഉമ്മനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.ആലപ്പുഴ വെണ്മണിയാണ് ടി കെ ഉമ്മന്റെ സ്വദേശം. ജെഎന്‍യുവിലെ പ്രൊഫസര്‍ ആയിട്ടാണ് വിരമിച്ചത്. ടി കെ ഉമ്മന്‍ മുസ്ലിം വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റി അംഗമായിരുന്നു.