സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു. ഇന്ന് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 160 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്തെ സ്വർണവില 1,18,720 രൂപയായി.ഇന്നലെ ഒരു പവന് 1,18,560 രൂപ എന്ന നിലായിരുന്നു വ്യാപാരം നടന്നത്. 80 രൂപയുടെ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഇതോടെ സ്വർണവില എത്തുകയും ചെയ്തു. ഇപ്പോ‍ഴിതാ ഇന്ന് വില കുറഞ്ഞിരിക്കുകയാണ്.ALSO READ: ബാങ്കിംഗ് ആപ്പുകളിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ട്രിക്കുകൾ പാടില്ല; തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ നീക്കം ചെയ്യണമെന്ന് ബാങ്കുകളോട് ആർബിഐഒരു ഗ്രാം സ്വർണത്തിന്റെ വില 14,820 രൂപയാണ്. 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ചൊവ്വാ‍ഴ്ച 1,18,640 രൂപയായിരുന്നു സ്വർണത്തിന്റെ വില ഉണ്ടായിരുന്നത്. രണ്ട് തവണയാണ് അന്ന് സ്വർണവിലയിൽ മാറ്റം ഉണ്ടായത്. രാവിലെ 1,18,320 എന്ന സർവകാല റെക്കോർഡിലാണ് വ്യാപാരം നടന്നതെങ്കിൽ ഉച്ച കഴിഞ്ഞതോടെ വില ഇടിഞ്ഞു. 1,17,520 രൂപയായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള ഒരു പവന്റെ നിരക്ക്. The post സ്വർണവിലയിൽ ആശ്വാസം; ഇന്ന് എത്ര കുറഞ്ഞു? appeared first on Kairali News | Kairali News Live.