പത്തനംതിട്ട| പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു. ഓമല്ലൂര്‍ സ്വദേശിയായ എന്‍ ഗംഗാധരന്‍ നായരുടെ തലയിലേക്കാണ് ചക്ക വീണത്. സംഭവത്തില്‍ ഗംഗാധരന്‍ നായരുടെ തലയ്ക്കും കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും പരുക്കേറ്റു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്‍പിലുള്ള പ്ലാവില്‍ നിന്നാണ് ചക്ക വീണത്.മറ്റൊരു അസുഖത്തിന് ചികിത്സയ്ക്കായാണ് ഗംഗാധരന്‍ നായര്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറില്‍ പോയി വാരി നില്‍ക്കുമ്പോഴാണ് അപകടമുണ്ടായത്. ബോധരഹിതനായ ഗംഗാധരന്‍ നായരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.