ഹൈദരാബാദിൽ നിയന്ത്രണം വിട്ട ഫെരാരി കാർ ഡിവൈഡർ മറികടന്ന് ഇടിച്ചുകയറിയത് മറ്റൊരു കാറിലേക്ക്; മൂന്ന് പേർക്ക് പരുക്ക്

Wait 5 sec.

ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ അതിവേഗത്തിലെത്തിയ ആഡംബര ഫെരാരി കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് മറ്റൊരു കാറിലിടിച്ച് അപകടം. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഫെരാരി കാറാണ് അപകടത്തിൽപ്പെട്ടത്. ടിഡിപി എംഎൽഎയും നടനുമായ ബാലകൃഷ്ണയുടെ വീടിന് സമീപമുള്ള തിരക്കേറിയ റോഡ് 45-ൽ വെച്ചായിരുന്നു സംഭവം.അമിതവേഗത്തിലെത്തിയ ചുവന്ന ഫെരാരി കാർ നിയന്ത്രണം വിട്ട് ഡിവൈഡറിന് മുകളിലൂടെ ചാടി എതിർദിശയിൽ വരികയായിരുന്ന ഒരു ഹാച്ച്ബാക്ക് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ഹാച്ച്ബാക്ക് കാറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. ഇതിന് പിന്നാലെ മറ്റൊരു കാറും ഒരു ഇരുചക്രവാഹനവും കൂടി അപകടത്തിൽപ്പെട്ടു.ALSO READ: ‘ഭർത്താവിന് സ്നേഹം മകളോട് മാത്രം, എന്നോടില്ല’; യുപിയിൽ മൂന്നു വയസുകാരിയെ രണ്ടാനമ്മ വെട്ടിക്കൊന്നു, അറസ്റ്റ്അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ക്രാന്തി റെഡ്ഢി എന്നയാളാണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ ബ്രേക്ക് പെട്ടെന്ന് പ്രവർത്തനരഹിതമായതാണ് അപകടകാരണമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇ. വെങ്കിട്ട രാജ റെഡ്ഢിയുടെ പേരിലാണ് ഈ ആഡംബര കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തിന് ഡ്രൈവർ അവകാശപ്പെട്ടതുപോലെ സാങ്കേതിക തകരാറുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ആർടിഒ ഉദ്യോഗസ്ഥർ എത്തുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.The post ഹൈദരാബാദിൽ നിയന്ത്രണം വിട്ട ഫെരാരി കാർ ഡിവൈഡർ മറികടന്ന് ഇടിച്ചുകയറിയത് മറ്റൊരു കാറിലേക്ക്; മൂന്ന് പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.