ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുള്ള ആക്രമണം പ്രതിഷേധത്തിന്റെ പേരിലുള്ള കൊലപാതക ശ്രമമാണെന്ന് അപലപിച്ച് എം വി ജയരാജൻ. മന്ത്രിയെ വധിക്കാനാണ് ശ്രമം നടന്നതെന്നും കോൺഗ്രസ് നേതാക്കളടക്കം ഗൂഡാലോചന നടത്തിയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ജയരാജൻ.‘മന്ത്രിയുടെ കഴുത്തിന്‍റെ വലതുഭാഗത്താണ് പരുക്ക്. വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമം നടന്നത്. നേരത്തെ റീത്ത് വെച്ച് മന്ത്രിയെ വധിക്കാൻ ആയിരുന്നു നീക്കമെന്ന് വ്യക്തം’. എം വി ജയരാജൻ പറഞ്ഞു. ALSO READ; ‘ഹരിയാനയിൽ സീറ്റ് കച്ചവട തട്ടിപ്പ് നടത്തി’: കൊടിക്കുന്നിൽ സുരേഷും കെസി വേണുഗോപാലും കോടികൾ തട്ടിയെന്ന ആരോപണവുമായി ഹരിയാന മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഭർത്താവ്സുധാകരൻ അഴിച്ചുവിട്ട ക്രിമിനലുകളാണ് ആക്രമണം നടത്തിയത്. അതുകൊണ്ടാണ് സുധാകരൻ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഇടത് പ്രവർത്തകർ സംയമനം പാലിക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.The post ‘പ്രതിഷേധത്തിന് അല്ല, കൊലപാതകത്തിനാണ് ശ്രമം നടന്നത്’; മന്ത്രി വീണാ ജോർജിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് എംവി ജയരാജൻ appeared first on Kairali News | Kairali News Live.