കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെപൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Wait 5 sec.

കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എ എസ് ഐ പി എൻ സന്തോഷിനാണ് കാറിടിച്ച് പരുക്കേറ്റത്. പരിശോധനക്കായി വാഹനത്തിന് കൈകാണിച്ചപ്പോൾ, വണ്ടി വേഗത കുറച്ചതിന് ശേഷം പെട്ടെന്ന് പൊലീസുകാരനെതിരെ ഓടിച്ചു കയറ്റുകയായിരുന്നു. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞു. തുടർന്ന് സഡൻ ബ്രേക്ക് ഇട്ടതോടെ എ എസ് ഐ തെറിച്ചു റോഡിലേക്ക് വീ‍ഴുകയായിരുന്നു. ഇതിന്‍റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് പിറകേ ഓടിയെങ്കിലും കാർ നിർത്താതെ പോവുകയായിരുന്നു. കാറിൽ കടന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.updating…The post കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.