മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്‍ മോഹന്‍ലാല്‍ നടത്തുന്ന അഭിമുഖത്തിന്‍റെ ടീസർ ഇന്നലെ ആണ് പുറത്തുവന്നത്. ‘ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ’ എന്ന ടാഗ് ലൈനോടെ എത്തിയ ടീസർ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ‘രണ്ട് ലെഗസികൾ’ എന്ന വിശേഷണത്തോടെ തുടങ്ങുന്ന ടീസറിൽ വളരെ സൗഹൃദപരമായി സംസാരിക്കുന്നവരെ ആണ് കാണാൻ സാധിക്കുന്നത്. ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ പേജിലൂടെ മാത്രം ഇതുവരെ കണ്ടത് 1.5 മില്യൺ ആളുകളാണ്.“മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ രജനികാന്തിന്റേതാണെന്ന് എന്റെ ഒരു സുഹൃത്ത് വളരെ രഹസ്യമായി പറഞ്ഞിട്ടുണ്ട്.. ആക്ഷൻ സിനിമകളാണോ ഇഷ്ടം?” എന്ന ലാലിന്റെ ചോദ്യത്തിന്, തനിക്ക് ആക്ഷൻ സിനിമകളാണ് ഇഷ്ടമെന്ന് മുഖ്യമന്ത്രി പറയുന്നത് പുറത്തുവന്ന ടീസറിൽ കാണാം. ALSO READ: ‘ആയുർവേദ മേഖലയിൽ യശസ്സ് നേടിയ നാടാണ് കേരളം’: മുഖ്യമന്ത്രിതാൻ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ സംഭാഷണം ഓർമയുണ്ടോയെന്ന ചോദ്യത്തോട്, ദിനേശനും ദാസനും ഉൾപ്പെടെ എത്രയേറെയുണ്ടെന്നായി പിണറായിയുടെ മറുപടി. ഇതുകേട്ട് മോഹൻലാൽ പൊട്ടിച്ചിരിക്കുന്നുണ്ട്. “എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം” എന്ന മോഹൻലാലിന്റെ ഹൃദയസ്പർശിയായ വാക്കുകളോടെയാണ് ടീസർ അവസാനിക്കുന്നത്. അഭിമുഖത്തിന്റെ പൂർണ്ണരൂപം ഫെബ്രുവരി 26-ന് റിലീസ് ചെയ്യും. The post മോഹൻലാലിന്റെ പേജിലൂടെ മാത്രം ഇതുവരെ കണ്ടത് 1.5 മില്യൺ ആളുകൾ; സോഷ്യൽ മീഡിയയ്ക്ക് തീപിടിപ്പിച്ച് ‘രണ്ട് ലെഗസികൾ’ appeared first on Kairali News | Kairali News Live.