ദിവസം 20 മണിക്കൂർ ജോലി, കൂട്ടിന് നട്ടെല്ലിലെ വേദനയും; ഷാരൂഖ് ഖാന്റെ ആരോഗ്യത്തെക്കുറിച്ച് സഹപ്രവർത്തകൻ പറഞ്ഞത് കേട്ടോ?

Wait 5 sec.

പ്രായത്തെ വെല്ലുവിളിക്കുന്ന ഫിറ്റ്നസ് നിലനിർത്തുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. സ്‌ക്രീനിലെ മികവാർന്ന അഭിനയം കൊണ്ടു മാത്രമല്ല, ശാരീരികമായും മാനസികമായും മറ്റുള്ളവർക്ക് പ്രചോദനം തുടരുന്ന താരം കൂടിയാണ് ഷാരൂഖ്. 60-ാം വയസിലും നടന്റെ ഫിറ്റ്നസ് കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഇപ്പോഴിതാ ഷാരൂഖ് ഖാൻ ദിവസവും ഏകദേശം 20 മണിക്കൂറോളം ജോലി ചെയ്യുമെന്നും പലപ്പോഴും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും പറയുകയാണ് ബോളിവുഡിലെ മുതിർന്ന നടൻ ഗോവിന്ദ് നമദേവ്. ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ഗോവിന്ദ് ഷാരൂഖ് ഖാനെക്കുറിച്ച് പറയുന്നത്. ഷാരൂഖിന് നട്ടെല്ലിന് പ്രശ്നങ്ങൾ ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.ALSO READ : റാണി മുഖർജിക്കും രേഖയ്ക്കുമൊപ്പം കീർത്തി സുരേഷ്; മറക്കാനാകാത്ത സായാഹ്നമെന്ന് താരം’24 മണിക്കൂറും ജോലി ചെയ്യുന്ന ഒരാൾ, 3-4 മണിക്കൂർ മാത്രം ഉറങ്ങുന്നയാൾ, അതിനിടയിൽ ജിമ്മിൽ പോകുന്നു, ഉദ്ഘാടനങ്ങൾ ചെയ്യുന്നു, ഡയലോഗുകൾ ഓർമ്മിക്കുന്നു, സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കുന്നു. ഇതെങ്ങനെയുള്ള മനുഷ്യനാണെന്ന് ഞാൻ അതിശയത്തോടെ നോക്കിപ്പോയി. ശാരീരികമായി വലിയ പ്രശ്നങ്ങളുണ്ട് അദ്ദേഹത്തിന്, നട്ടെല്ലിന് പ്രശ്നമുണ്ട്, ധാരാളം പ്രശ്നങ്ങളുണ്ട്ഷാരൂഖിൽ നിന്ന് ഒരുപാട് പഠിക്കാനായി. ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനിയിൽ ഷാരൂഖ് ഖാനോടൊപ്പം പ്രവർത്തിച്ചത് വലിയ അനുഭവമായിരുന്നു. ഒരാൾക്ക് 24/7 പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, അത് ഷാരൂഖ് ഖാനാണ്. ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത സമയത്ത് എല്ലാം ഒരുമിച്ച് ചെയ്യുന്നത് കണ്ട് അതിശയിച്ചുപോയി. പക്ഷെ അതൊന്നും അദ്ദേഹം കാര്യമാക്കുന്നില്ല,’ ഗോവിന്ദ് നമദേവ് പറഞ്ഞു.ALSO READ : 42 വർഷത്തിന് ശേഷം കമൽ ഹാസനും അമിതാഭ് ബച്ചനും ഒന്നിക്കുന്നു; കൽക്കി 2 ഷൂട്ടിങ് ആരംഭിക്കുമ്പോൾ എടുത്ത് പറയാൻ പ്രത്യേകതകൾ ഏറെയുണ്ട്അതേസമയം, സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന കിംഗ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് ചിത്രം. സിനിമയുടെ ടൈറ്റിൽ വീഡിയോ നടന്റെ പിറന്നാൾ ദിനം പുറത്തുവന്നിരുന്നു. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25 പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. ആദ്യം ഡിസംബർ 4 ന് ആയിരുന്നു റിലീസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ നവംബർ അവസാന വാരം ബിഗ് ബജറ്റ് ചിത്രം രാമായണ പുറത്തിറങ്ങുന്നതിനാൽ ക്രിസ്മസിലേക്ക് റിലീസ് മാറ്റിവെക്കാൻ കിംഗ് ടീം തീരുമാനിക്കുകയായിരുന്നു .The post ദിവസം 20 മണിക്കൂർ ജോലി, കൂട്ടിന് നട്ടെല്ലിലെ വേദനയും; ഷാരൂഖ് ഖാന്റെ ആരോഗ്യത്തെക്കുറിച്ച് സഹപ്രവർത്തകൻ പറഞ്ഞത് കേട്ടോ? appeared first on Kairali News | Kairali News Live.