പാകിസ്ഥാൻ ജയിച്ചാൽ ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ! ഇതെന്ത് മറിമായം ?

Wait 5 sec.

ടി20 ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് തെയ്യാൻ സാധിക്കും. പക്ഷേ വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാൽ എടുത്ത ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ ടീം സെമി ഫൈനലിലോ ഫൈനലിലോ പ്രവേശിക്കുകയാണെങ്കിൽ കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലെ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് ആണ് ഐസിസി (ICC) അറിയിച്ചിരിക്കുന്നത്.പാകിസ്ഥാൻ ടീമിന്റെ പ്രകടനം അനുസരിച്ച് മത്സരവേദികളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. പാകിസ്ഥാൻ സെമി ഫൈനലിൽ യോഗ്യത നേടുകയാണെങ്കിൽ, മാർച്ച് 4-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും അവർ മത്സരിക്കുക. ഈ സാഹചര്യത്തിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കേണ്ട ഒന്നാം സെമി ഫൈനലിന്റെ ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകും. അതുപോലെ, പാകിസ്ഥാൻ ഫൈനലിൽ എത്തുകയാണെങ്കിൽ മത്സരം അഹമ്മദാബാദിൽ നിന്ന് കൊളംബോയിലേക്ക് മാറ്റും. ഈ ഘട്ടത്തിലും അഹമ്മദാബാദിലെ ഫൈനൽ ടിക്കറ്റ് ഉടമകൾക്ക് റീഫണ്ട് ലഭിക്കുന്നതാണ്.ALSO READ: സെമി ഉറപ്പിച്ച് ഇം​ഗ്ലണ്ട്; പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റ് ജയംശ്രീലങ്ക ടീം ഇന്ത്യക്കെതിരെ അല്ലാതെ മറ്റേതെങ്കിലും ടീമിനെതിരെയാണ് സെമി ഫൈനൽ കളിക്കുന്നതെങ്കിൽ ആ മത്സരവും കൊളംബോയിലായിരിക്കും നടക്കുക. ഇത്തരത്തിൽ വേദികളിൽ മാറ്റം വരികയാണെങ്കിൽ ടിക്കറ്റ് തുക ആരാധകർക്ക് തിരികെ നൽകുംമത്സരക്രമം ചുരുക്കത്തിൽ:ഒന്നാം സെമി ഫൈനൽ: മാർച്ച് 4 (കൊൽക്കത്ത അല്ലെങ്കിൽ കൊളംബോ)രണ്ടാം സെമി ഫൈനൽ: മാർച്ച് 5 (മുംബൈ, വാംഖഡെ സ്റ്റേഡിയം)ഫൈനൽ: മാർച്ച് 8 (അഹമ്മദാബാദ് അല്ലെങ്കിൽ കൊളംബോ)ടിക്കറ്റുകൾ tickets.t20worldcup.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്. തുക തിരികെ ലഭിക്കുന്ന സാഹചര്യം വന്നാൽ അത് ടിക്കറ്റ് ഉടമകൾക്ക് നേരിട്ട് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. The post പാകിസ്ഥാൻ ജയിച്ചാൽ ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ! ഇതെന്ത് മറിമായം ? appeared first on Kairali News | Kairali News Live.