ഒമാനിലെ അൽ ഖലൂഫിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ സജിത് കുമാർ, ആകാശ് ജിത് എന്നിവരാണ് മരിച്ചത്.ഒമാനിലെ മഹൂത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള അൽ ഖലൂഫിൽ വെച്ചായിരുന്നു അപകടം. രാത്രിയിൽ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ബേപ്പൂർ കറുവാഞ്ചേരി സവന്ന നിവാസിൽ വേലായുധന്റേയും ശ്രീമതിയുടെയും മകനാണ് സജിത് കുമാർ. ബി സി റോഡിൽ സവന്ന നിവാസിൽ പ്രജിത് കുമാറിന്റെയും ജിഷയുടേയും മകനാണ് മരിച്ച ആകാശ് ജിത്.Also read: ഭരണനിർവഹണത്തിൽ ഡിജിറ്റൽ വിപ്ലവം; ‘നമ്മുടെ കേരളം’ ആപ്പും വെബ് പോർട്ടലും പ്രകാശനം ചെയ്ത് മുഖ്യമന്ത്രിനിലവിൽ സിനാവ്, സമദ്‌ഷനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.The post ഒമാനിൽ വാഹനാപകടം: കോഴിക്കോട് സ്വദേശികളായ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.