“പ്ലീസ് സ്റ്റോപ് ദ വാർ, നമ്മൾ കുട്ടികളാണ്, പേടിച്ചിരിക്കുകയാണ്”; യു​ദ്ധം നിർത്താൻ അപേക്ഷിച്ച് ബഹറൈനിൽ നിന്നൊരു മലയാളി പെൺകുട്ടി

Wait 5 sec.

ഇറാനെതിരെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഇന്ന് രാവിലെ മുതൽ പശ്ചിമേഷ്യ ഒട്ടാകെ യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് കടക്കുകയാണ്. ബഹറൈനിൽ കുവൈത്തിലുമുൾപ്പെടെ ഇറാൻ ആക്രമണം നടത്തിയതോടെ അവിടുത്തെ സാധാരണ ജനങ്ങൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. വ്യോമ ​ഗതാ​ഗതം ഏകദേശം സ്തംഭിച്ച അവസ്ഥയിലാണ്. എല്ലാപേരും വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും എംബസിയും ആഭ്യന്തര മന്ത്രാലയങ്ങളും അറിയിച്ചിട്ടുണ്ടെങ്കിലും ജനവാസ മേഖലയിലേക്കും ആക്രമണം നടന്ന അവസ്ഥയിൽ ഏവരും ആശങ്കയിലാണ്. ​​ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളും സംഘർഷാവസ്ഥയിൽ പരിഭ്രാന്തിയിലാണ്. Also read : കുവൈത്ത് സംഘർഷത്തിൽ സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്, തറാവീഹ് നമസ്കാരം താൽക്കാലം നിര്‍ത്തിവെച്ചു ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളും സംഘർഷാവസ്ഥയിൽ സ്തബ്ധരായിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കണം എന്ന അപേക്ഷയോടെ ആക്രമണം നടന്ന ബഹറൈനിൽ നിന്നും ഒരു കുഞ്ഞ് മലയാളി പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ കരളലിയിക്കുന്നത്. . “പ്ലീസ് സ്റ്റേപ്പ് ദ വാർ, ഞാൻ ഇത്രയും നേരം പേടിച്ചിരിക്കുകയായിരുന്നു. അലാറമൊക്കെ കേട്ടു പേടിച്ചു. നമ്മൾ കുട്ടികളാണ്, ദയവായി യുദ്ധം അവസാനിപ്പിക്കൂ” എന്നാണ് കുട്ടി വീഡിയോയില്‍ അപേക്ഷിക്കുന്നത്.The post “പ്ലീസ് സ്റ്റോപ് ദ വാർ, നമ്മൾ കുട്ടികളാണ്, പേടിച്ചിരിക്കുകയാണ്”; യു​ദ്ധം നിർത്താൻ അപേക്ഷിച്ച് ബഹറൈനിൽ നിന്നൊരു മലയാളി പെൺകുട്ടി appeared first on Kairali News | Kairali News Live.