അജയ്യരുടെ പോരാട്ടം! വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും നാളെ നേർക്കുനേർ; മത്സരഫലം ഇന്ത്യയ്ക്കും നിർണായകം

Wait 5 sec.

ഇന്ത്യൻ ആരാധകർ ഏറെ ഉറ്റുനോക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും.വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം അന്ന് തന്നെ സിംബാബ്‌വെയെ ചെന്നൈയിൽ നേരിടുന്ന ഇന്ത്യയ്ക്കും നിർണ്ണായകമാണ്.അത്ഭുതകരമായ പ്രകടനമാണ് വെസ്റ്റ് ഇൻഡീസ് ഈ ടൂർണമെന്റിൽ ഇതുവരെ നടത്തിയിട്ടുള്ളത്. കളിച്ച അഞ്ചു മത്സരങ്ങളും അവർ ജയിച്ചിട്ടുണ്ട്. അതിൽത്തന്നെ സൂപ്പർ എട്ടിൽ സിംബാബ്‌വെക്കെതിരെ നേടിയ വൻ വിജയം അവർക്ക് രണ്ടു പോയിന്റുകൾ മാത്രമല്ല 5.350ന്റെ നെറ്റ് റൺറേറ്റും കൂടിയാണ്. സെമിഫൈനലിലേക്ക് ഒരു കാൽ വെച്ചിട്ടുള്ള ടീമിന് പക്ഷെ നാളെ ജയിച്ചു സെമിപ്രവേശം ഏറെക്കുറെ ഉറപ്പിക്കാൻ അവർക്കു കഴിയും.വെസ്റ്റിൻഡീസ് ടീമിന്റെ തുറുപ്പുചീട്ട് പവർ ഹിറ്റർ ഷിമ്രോൺ ഹെറ്റ്മയർ ആണ്. സിമ്ബാബ്‌വെയെതിരെ 34 ബോളിൽ 85 റൺസ് നേടിയ അദ്ദേഹം നിലവിൽ ടൂർണമെന്റിലെ രണ്ടാമത്തെ വലിയ റൺ വേട്ടക്കാരനാണ്.  അകിൽ ഹൊസെയിൻ , ഗുഡാകേഷ് മൊട്ടി, റോസ്‌റ്റോൺ ചേസ് എന്നിവയുൾപ്പെടെ സ്പിൻ ത്രയം എതിരാളികളെ എറിഞ്ഞു തകർക്കാൻ വിദഗ്ധരാണ്.Also Read: നെറ്റ്സിൽ കഠിനപരിശീലനം! അക്സർ പട്ടേൽ ടീമിൽ തിരിച്ചെത്തുമോ?ദക്ഷിണാഫ്രിക്കയും ഈ വർഷത്തെ ടൂർണമെന്റിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ആതിഥേയരായ ഇന്ത്യയെ ഉൾപ്പടെ എതിരാളികളെയെല്ലാം തകർത്തതാണ് അവർ ഇതുവരെ മുന്നേറിയത്. അഹമ്മദാബാദിൽ നേരത്തെ കളിച്ചു പരിചയമുള്ള അവർ ഈ മത്സരം ജയിച്ച് സെമിയുറപ്പിക്കാനാണ് ശ്രമിക്കുക. ബാറ്റിങ്ങിൽ മില്ലറും , സ്ട്ബ്ബ്‌സും ബ്രവിസും അടങ്ങുന്ന മധ്യനിരയുടെ കരുത്ത് ഇന്ത്യൻ ബൗളർമാർ അറിഞ്ഞതാണ്. ബൗളിങ്ങിൽ ടീമിന്റെ വജ്രായുധം പേസർ മാർക്കോ ജാൻസൺ ആണ്. 11 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനാണ് നിലവിൽ അദ്ദേഹം.The post അജയ്യരുടെ പോരാട്ടം! വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും നാളെ നേർക്കുനേർ; മത്സരഫലം ഇന്ത്യയ്ക്കും നിർണായകം appeared first on Kairali News | Kairali News Live.