വൻ ചാഞ്ചാട്ടങ്ങൾക്കു വേദിയായ ഇന്ത്യൻ ഓഹരിവിപണി സൂചികകൾ ഇന്ന് ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി 58 പോയിന്റ് നേട്ടത്തോടെ 25,482.50 ഇൽ അവസാനിച്ചപ്പോൾ സെൻസെക്സ് 50 പോയിന്റ് കൂടി 82,276.07ൽ വ്യാപാരം അവസാനിച്ചു. ദിവസത്തെ ഉയർന്ന നിലയിൽ നിന്ന് സൂചികകൾ പിന്മാറിയതോടെ വിപണി ഇപ്പോഴും അസ്ഥിരാവസ്ഥയിലാണ്. എന്നിരുന്നാലും, ഐടി ഓഹരികളുടെ കരുത്ത് വിപണിക്ക് ഭാഗിക പിന്തുണ നൽകുന്നുണ്ട്.ഐടി ഓഹരികൾ ശക്തമായ തിരിച്ചുവരവ് നടത്തിയ ബീനാമ്മ കൂടിയായിരുന്നു ഇന്ന്. ഇത് എച്സിഎൽ ടെക് , ടാറ്റ കൺസൾട്ടൻസി സെർവീസ്സസ് , ഇൻഫോസിസ് , ടെക് മഹിന്ദ്ര , വിപ്രോ എന്നിവയാണ് നിഫ്റ്റി 50-ലെ പ്രധാന നേട്ടക്കാരായി മാറിയത്.Also Read: എന്നാലും പൊന്നേ, ഈ കയറ്റം ഇതെങ്ങോട്ട്! സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്നനിലയിൽഅതേസമയം, നിഫ്റ്റി ബാങ്ക് ദിവസത്തിലെ ഉയർന്ന നിലയിൽ നിന്ന് താഴോട്ടുവന്നു നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു .റിലൈൻസ് ഓഹരികളിൽ ഉണ്ടായ ഇടിവ് വിപണിയെ സ്വാധീനിച്ചു. നിഫ്റ്റി 500ലെ പ്രധാന നഷ്ടക്കാരിൽ ഉഷ മാർട്ടിൻ , ജിൻഡാൽ , ബോസ്ച്, കോൺകോർഡ് ബയോടെക് , ലോയ്ഡ്‌സ് മെറ്റൽസ് ആൻഡ് എനർജി , വേദാന്ത തുടങ്ങിയ ഓഹരികൾ ഉൾപ്പെടുന്നു.The post വൻ ചാഞ്ചാട്ടങ്ങൾക്കിടയിലും നേട്ടത്തിലാവസാനിച്ച് ഓഹരിവിപണി; കരുത്ത് കാട്ടി ഐടി മേഖല appeared first on Kairali News | Kairali News Live.