കേരളാ സ്‌റ്റോറി ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാവ്

Wait 5 sec.

കേരളാ സ്‌റ്റോറി ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാവ്. ഹൈക്കോടതിയില്‍ നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായുടെ മറുപടി സത്യവാങ്മൂലം. സിനിമ കണ്ട് വിലയിരുത്താനുള്ള മേല്‍നോട്ട അധികാരം ഹൈക്കോടതി ഉപയോഗിക്കരുത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.Also read: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേ? ;കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയത്തിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതിഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല. ചിത്രം വിലയിരുത്താനുള്ള ഏക അധികാര കേന്ദ്രമാണ് സെന്‍സര്‍ ബോര്‍ഡ്. വിദഗ്ധര്‍ കണ്ട് വിലയിരുത്തിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും സിനിമയുടെ നിർമാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ കോടതിൽ സത്യവാങ്മൂലം നൽകി.English summary : Producer opposes Kerala Story being watched by the High Court. Producer Vipul Amrutlal Shah’s reply in the High Court, affidavit. The affidavit also states that the High Court should not exercise its supervisory power to watch and evaluate the film.The post കേരളാ സ്‌റ്റോറി ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാവ് appeared first on Kairali News | Kairali News Live.