തൃശൂർ സ്വദേശി ഡോ. അജയ്യ കുമാർ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക സമിതി പ്രതിനിധി

Wait 5 sec.

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സാമ്പത്തിക-സാമൂഹിക സമിതി (ECOSOC) പ്രതിനിധിയായി തൃശൂർ സ്വദേശി ഡോ. അജയ്യ കുമാറിനെ നാമനിർദ്ദേശം ചെയ്തു. സാംസ്കാരിക ഏകീകരണവും ലിംഗനീതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആഫ്രിക്കൻ വിമൺ വർക്കിങ് ഗ്രൂപ്പ് (AWWG) എന്ന സംഘടനയെയാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രതിനിധീകരിക്കുന്നത്.ഈ വർഷം മാർച്ച് 18-ന് ഐക്യരാഷ്ട്രസഭാ സെഷനിൽ ഡോ. അജയ്യ കുമാർ സംഘടനയെ പ്രതിനിധീകരിച്ച് ‘സംസ്കാരം, ലിംഗനീതി, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സാംസ്കാരിക ചട്ടക്കൂടുകൾ സാമൂഹ്യസമത്വത്തെയും ആഗോള പുരോഗതിയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിൽ അദ്ദേഹം പ്രത്യേക ഊന്നൽ നൽകും. ലോകത്തിലെ ഓരോ പ്രദേശത്തിനും ആഴമേറിയ സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലമുണ്ടെന്ന്, കലയും പാരമ്പര്യവും സാമൂഹിക ഐക്യത്തിനും ലിംഗനീതിക്കും സുസ്ഥിര വികസനത്തിനും ശക്തമായ ഉപകരണങ്ങളാണ്. മലയാളി എന്ന നിലയിലും കേരളത്തിന്റെ തനതായ കലാരൂപങ്ങളും സംസ്കാരവും ആഗോളതലത്തിലുള്ള ചർച്ചകളിൽ പ്രതിനിധീകരിക്കാൻ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൂട്ടിച്ചേർത്തു.Also read : കരുതൽ! ദുരന്തബാധിതർക്ക് ടിവി വിതരണം ചെയ്ത് ഡിവൈഎഫ്ഐഡോ. അജയ്യ കുമാർ പെരുവനം രാജ്യാന്തര ഗ്രാമോത്സവം (PIVF) അന്താരാഷ്ട്ര സാംസ്കാരികോത്സവത്തിന്റെ മുഖ്യ സംഘാടകനും ചെയർമാനുമായാണ്. ആറു പുസ്തകങ്ങളുടെ രചയിതാവും റ്റെഡെക്സ് പ്രഭാഷകനുമാണ്. കൂടാതെ, യു.എ.ഇയിലെ പ്രമുഖ ഐസിറ്റി കമ്പനിയായ എമിക്രോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു.The post തൃശൂർ സ്വദേശി ഡോ. അജയ്യ കുമാർ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക സമിതി പ്രതിനിധി appeared first on Kairali News | Kairali News Live.