ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ; ദുബായ്, ദോഹ, മനാമയിൽ വീണ്ടും സ്ഫോടനങ്ങൾ

Wait 5 sec.

യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാന്റെ സുപ്രീം ലീഡർ ആയ ആയത്തുള്ള അലി ഖമനേയിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിന് തിരിച്ചടിയായി ഇറാൻ ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടങ്ങി. ഇതോടെ ഗൾഫിലെ നിരവധി സ്ഥലങ്ങളിൽ വീണ്ടും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യുന്നു.ഞായറാഴ്ച രാവിലെ, യുഎഇയിലെ ദുബായ്, ബഹ്‌റൈനിലെ തലസ്ഥാന മനാമ, ഖത്തർ തലസ്ഥാന ദോഹ എന്നിവിടങ്ങളിൽ സ്ഫോടനങ്ങളുടെ ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകൽ പുറത്ത് വരുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കുള്ള പോർട്ടുകളിൽ ഒരെണ്ണമായ ജെബൽ അലിയിലെ തുറമുഖത്തിന് മുകളിൽ കറുത്ത പുക ഉയരുന്നതും, മനാമയിലും സ്ഫോടനങ്ങൾ ഉണ്ടായതും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. Also read : കുവൈത്ത് സംഘർഷത്തിൽ സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക്, തറാവീഹ് നമസ്കാരം താൽക്കാലം നിര്‍ത്തിവെച്ചുശനിയാഴ്ച 137 മിസൈലുകളും 209 ഡ്രോണുകളും യുഎഇയുടെ വ്യോമ മേഖലയിൽ വർഷിച്ചതായി ഇറാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ ആക്രമണത്തിൽ ദുബായിലെ പാം ജുമൈറാഹ്, ബുർജ് അൽ‑അറബ് എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.The post ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ; ദുബായ്, ദോഹ, മനാമയിൽ വീണ്ടും സ്ഫോടനങ്ങൾ appeared first on Kairali News | Kairali News Live.