സിപിഐ മുന്‍ എംഎല്‍എ കെ അജിത് ബിജെപിയില്‍

Wait 5 sec.

തിരുവനന്തപുരം |  വൈക്കം മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ എത്തി പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അജിത് ബിജെപി അംഗത്വം സ്വീകരിച്ചു. രണ്ട് തവണ വൈക്കം എംഎല്‍എയായിരുന്നു കെ അജിത്. ദളിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നു അദ്ദേഹം പിന്നീട് പ്രതികരിച്ചു. തന്റെ ജനവിഭാഗത്തെ രക്ഷിക്കാന്‍ ബിജെപിക്ക് കഴിയുമെന്നും അജിത് പറഞ്ഞു.ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഇതേ വേദിയില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു.