കരുതലിന്‍റെ തണലൊരുക്കിയ സർക്കാർ: പുനരധിവാസം – നാൾവ‍ഴികൾ

Wait 5 sec.

പ്രളയവും ഓഖിയും നിപയും കോവിഡും അടക്കം വൻ ദുരന്തങ്ങളെ ഒറ്റക്കെട്ടായി അതിജീവിച്ച ചരിത്രവും ആത്മവിശ്വാസവുമുള്ള നാടാണ് കേരളം. എന്തുവന്നാലും നേരിടാനുള്ള കരുത്തുണ്ടെന്ന് കരുതിയ നാം പോലും വിറങ്ങലിച്ച് നിന്നുപോയ ദിവസമായിരുന്നു 2024 ജൂലൈ 30. അന്ന് രാവിലെ കേരളമുണർന്നത് ഒരു നാട് തന്നെ ഇരച്ചെത്തിയ മലവെള്ളത്തിൽ അപ്രത്യക്ഷമായ വാർത്ത കേട്ടുകൊണ്ടാണ്. ഒരു നിമിഷം ശ്വാസം നിലച്ചുപോയ ദൈവത്തിന്റെ സ്വന്തം നാട്, പതറാതെ ദുരന്തമുഖത്തേക്ക് കുതിച്ചു. അന്ന്, ചെളിയിൽ പുതഞ്ഞു പോയ രണ്ട് ഗ്രാമങ്ങളെ വീണ്ടെടുക്കാൻ ഇവിടത്തെ സർക്കാരും ജനങ്ങളും നടത്തിയ രക്ഷാപ്രവർത്തനത്തിന്‍റെ കഥ, ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്.വയനാട് ജില്ലയിൽ, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം, എന്നിടങ്ങളിൽ പുലർച്ചയുണ്ടായ ഒന്നിലധികം ഉരുൾപൊട്ടലുകൾ അന്ന് കവർന്നെടുത്തത് 403 ജീവനുകളാണ്. ആയിരക്കണക്കിന് പേർ പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിയുയർത്തിയ സകലതും സൂര്യനുദിക്കുന്നതിന് മുമ്പ് മണ്ണിനടിയിലായി.ALSO READ; വർ​ഗീയതയ്ക്ക് ഇടം കൊടുക്കാത്ത കേരളം; ജാതി മത വേർതിരിവുകളില്ലാത്ത നാട്ദുരന്തത്തേക്കാൾ ഭീകരമായിരുന്നു അതിനെ കണ്മുന്നിൽ കണ്ട, പ്രിയപ്പെട്ടവരെ ഒന്നാകെ നഷ്ടപെട്ട, തങ്ങൾ ജീവിതകാലം മുഴുവൻ പരിശ്രമിച്ച് കെട്ടിപ്പടുത്തയെല്ലാം ഒലിച്ചുപോയ ഒരു കൂട്ടം മനുഷ്യരുടെ മാനസികാവസ്ഥ. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും അവർക്ക് നഷ്ടപെട്ടതെല്ലാം തിരികെ കൊടുക്കാനും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളും നടത്തിയ പോരാട്ടങ്ങളും കേരള ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതി ചേർക്കേണ്ട ഒന്നാണ്.കിടപ്പാടം നഷ്ട്ടപെട്ടവർക്ക് സര്‍ക്കാര്‍ താത്ക്കാലിക സംവിധാനമൊരുക്കി. താത്ക്കാലിക പുനരധിവാസ സംവിധാനത്തിന്‍റെ ഭാഗമായി 2024 ഓഗസ്റ്റ് മുതല്‍ 2025 ജൂണ്‍ വരെ വാടക ഇനത്തില്‍ 4.3 കോടി രൂപയാണ് സർക്കാർ നല്‍കിയത്. 795 കുടുംബങ്ങള്‍ക്ക് ഇങ്ങനെ താത്ക്കാലിക പുനരധിവാസം ഒരുക്കി. ജില്ലാ ഭരണകൂടത്തിന്‍റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണിലൂടെ 1,62,543 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കി. ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ അതിവേഗം ലഭ്യമാക്കി. ദുരന്തം പിന്നിട്ട് 34 ദിവസത്തിനകം വെള്ളാര്‍മല വിഎച്ച്എച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും മുണ്ടക്കൈ ജിഎൽപി സ്‌കൂളിലെ കുരുന്നുകള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് പഠിക്കാനുള്ള സൗകര്യമൊരുക്കി നൽകുകയും ചെയ്തു.ALSO READ; സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇനി അഷ്വേർഡ് പെൻഷൻ; ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുംജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണ് സർക്കാരിന് ഈ പുനരധിവാസം സാധ്യമാക്കാനായത്. ഫോട്ടോഷൂട്ട് നടത്തി മടങ്ങിയ പ്രധാനമന്ത്രിയും കേന്ദ്രവും ഒരു രൂപ പോലും നൽകാതെ കേരളത്തെയും ദുരന്തബാധിതരെയും പാടെ അവഗണിച്ചപ്പോൾ, അവരുടെ വാളായി പ്രതിപക്ഷമായ യുഡിഎഫും ഇവിടെ സർക്കാരിനെതിരെ കുപ്രചാരണങ്ങൾ നടത്തി. പല പ്രതിബന്ധങ്ങളെ തരണം ചെയ്ത സർക്കാർ ജനപിന്തുണ കൊണ്ട് ഇത്തരം പിന്നോട്ടടിക്കലുകളെയും മറികടന്നു. ഇന്ന്, ചുരുങ്ങിയ സമയം കൊണ്ട്, ഒരുനാട് തന്നെ പുനർസൃഷ്ടിച്ചിരിക്കുകയാണ് നമ്മൾ.പുനരധിവാസം: നാൾവ‍ഴികൾ2024 ജൂലൈ 30: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ2024 ഒക്ടോബർ 4: പുനരധിവാസം: കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും കോട്ടപ്പടിയിലെ നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്2024 ഒക്ടോബർ – നവംബർ: ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു2024 നവംബർ 26: ഫേസ് 1 ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു2024 ഡിസംബർ 27: ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്2025 ജനുവരി 4: ഫേസ് 2A ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ചു2025 ജനുവരി 15: വീട് ആവശ്യമില്ലാത്തവർക്ക് 15 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി2025 ഫെബ്രുവരി 28: എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് അന്തിമ തീരുമാനമായി.2‍ബി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ചു.2025 മാർച്ച് 4: 402 ഗുണഭോക്താക്കളിൽ നിന്നും ഓപ്‌ഷനുകൾ സ്വീകരിച്ചു തുടങ്ങി.2025 മാർച്ച് 20: എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര തുകയായ 26.56 കോടി അനുവദിച്ചു2025 മാർച്ച് 27: നിരവധിപേരുടെ സ്വപ്നമായ ടൗൺഷിപ്പിന് തറക്കല്ലിട്ടു2025 ഏപ്രിൽ 11: എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4 ഹെക്ടർ ഭൂമി ഔദ്യോഗികമായി ഏറ്റെടുത്തു2025 ഏപ്രിൽ 13: ടൗൺഷിപ്പിന്‍റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.2025 ജൂൺ 16: ടൗൺഷിപ്പിന് പകരം പണം താത്പര്യപ്പെട്ട 104 പേർക്ക് 15 ലക്ഷം വീതം അനുവദിച്ചു2026 ഫെബ്രുവരി 20: ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് നടന്നു2025 മാർച്ച് 1: ഫേസ് 1 പൂർത്തിയായ വീടുകളുടെ രേഖ കൈമാറുംThe post കരുതലിന്‍റെ തണലൊരുക്കിയ സർക്കാർ: പുനരധിവാസം – നാൾവ‍ഴികൾ appeared first on Kairali News | Kairali News Live.