ഒന്നായി നമ്മൾ ഒന്നൊന്നായി നേടി… വാക്കുകൾ വറ്റിയപ്പോൾ പ്രവൃത്തി സംസാരിച്ചു; ചൂരൽമലയിലേത് എൽഡി എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനം

Wait 5 sec.

2024 ജൂലൈ 30 ആർക്ക് മറക്കാനാകും കേരളക്കരയുടെ ഉള്ളുപൊട്ടുമാറ് ഒരു നഗരത്തെ മുഴുവനായി ഉരുളെടുത്ത ആ കറുത്ത രാത്രി! ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് എന്നെ മാത്രം എന്തിന് ബാക്കി വെച്ചെന്ന് ചിന്തിച്ചുപോയ ഒരു പറ്റം ജനതയുടെ ജീവിതം അങ്ങേയറ്റം ദുരിതപൂർണമാവാൻ വിധി കാത്തു വെച്ച ഒരു രാത്രി..കേരളക്കര മുഴുവനും ആ രാത്രിയിലും പിന്നീടുള്ള ദിവസങ്ങളിലും അവരെ ചേർത്തു പിടിച്ചു.. ഒപ്പം അനേകായിരം കൈകൾ അവരെ താങ്ങി നിർത്തുവാൻ ഉണ്ടായിരുന്നു.ഇന്നിതാ കേരളസർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ട് മാത്രം യാഥാർഥ്യമായ ചൂരൽമല ദുരന്തത്തിന് അവശേഷിച്ച ജീവനുകളെ പുനരധിവസിപ്പിക്കുന്നതിനായി നിർമിച്ച വീടുകളുടെ ആദ്യഘട്ട ഉദ്‌ഘാടനം നടക്കാൻ പോകുന്ന വേളയാണിത്.അനേകം ജീവനുകൾ പൊലിഞ്ഞു പോയപ്പോഴും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത നീചരാഷ്ട്രീയം കളിച്ച കേന്ദ്ര സർക്കാർ, ആ ജനതയ്ക്ക് ആവശ്യമായ ദുരിതാശ്വാസ ഫണ്ട് പോലും നൽകാൻ തയ്യാറാകാത്ത കേന്ദ്രം, കാപട്യത്തിന്റെ ചിരിച്ച മുഖം ആ ജനതയ്ക്ക് മുന്നിൽ വന്ന് ചിത്രങ്ങൾ എടുത്ത് തിരിച്ചു പോയപ്പോഴും അയാൾ മടിയിലിരുത്തി കൊഞ്ചിച്ച ആ പിഞ്ചുമനസ് പോലും ആശിച്ചു കാണണം… എന്നാൽ ഇത്തരത്തിൽ കേന്ദ്രം സർവ രീതിയിലും വരിഞ്ഞുമുറുക്കിയിട്ടും അവകാശങ്ങൾ നിഷേധിച്ചിട്ടും ആ ജനതയുടെ കണ്ണീർ കണ്ടില്ലെന്ന് വെക്കാൻ കേരള സർക്കാർ ഒരുക്കമല്ലായിരുന്നു.ഒരു വശത്തു വൃത്തികെട്ട രാഷ്ട്രീയ പകപോക്കൽ നടത്തുന്ന കേന്ദ്ര സർക്കാർ നിൽക്കുമ്പോഴും അപ്പുറത്തു കേവലം കടുകുമണിയുടെ ഉപയോഗമില്ലാത്തതും സർക്കാരിന്റെ ശരിയായ വികസനങ്ങളെയും നഖശിഖാന്തം എതിർത്ത സ്വയം കോമാളിയായി കേരളം കണ്ട ഏറ്റവും നിർഗുണരായ പ്രതിപക്ഷം നിൽക്കുമ്പോഴും ഇന്ന് കേരള ജനതയോടൊപ്പം കേരളസർക്കാർ ചൂരൽമല നിവാസികൾക്ക് തങ്ങളുടെ ജീവിതം തിരികെ നൽകാൻ ഒരു കാരണമേയുള്ളു അത് സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്.Also read: അതിജീവനത്തിന് വീടൊരുങ്ങി; ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഏവരെയും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻവയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരത്തിലുള്ള ഇടപെടലുകളൊന്നും തന്നെ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായില്ല. കേന്ദ്രത്തോട് കേരളം 2221.03 കോടി ചോദിച്ചെങ്കിലും തന്നത് 206.56 കോടിയുടെ ഔദാര്യമായിരുന്നു. കേന്ദ്രം 206.56 കോടി രൂപ കടമായാണ് നൽകിയതും. പ്രളയത്തിൽ ഉണ്ടായ നാശനഷ്ടം നേരിടാൻ കർണാടകയ്ക്കും ബിഹാറിനും 1800 കോടിയുടെ കേന്ദ്ര സഹായം വാരിക്കോരി അനുവദിച്ചപ്പോള്‍ കേരളത്തോട് കേന്ദ്ര സർക്കാർ അവഗണന മാത്രമാണ് കാട്ടിയത്.Also read: ഇനി ഭയമില്ലാതെ ഉറങ്ങാം; ടൗൺഷിപ്പിൽ കെട്ടിപ്പടുത്തത് ഭൂകമ്പത്തെയും പ്രകൃതിക്ഷോഭങ്ങളെയും പ്രതിരോധിക്കുന്ന സുരക്ഷിത കൂടാരങ്ങൾഈ പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ വലിയ വായിൽ വെല്ലുവിളിച്ചു കേരള ജനതയ്ക്ക് മുന്നിൽ മോഹന വാഗ്ദാനങ്ങൾ നൽകി മുങ്ങിയ പ്രതിപക്ഷത്തെ നമ്മൾ ഓർക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന് കേരളത്തോട് അഭ്യർത്ഥിച്ച മനുഷ്യത്വം ലവലേശം തൊട്ടുതീണ്ടിയില്ലാത്ത പ്രതിപക്ഷനേതാവിനെയും നമ്മൾ മറക്കരുത്.The post ഒന്നായി നമ്മൾ ഒന്നൊന്നായി നേടി… വാക്കുകൾ വറ്റിയപ്പോൾ പ്രവൃത്തി സംസാരിച്ചു; ചൂരൽമലയിലേത് എൽഡി എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനം appeared first on Kairali News | Kairali News Live.