2024 ജൂലൈ 30 കേരളക്കരയുടെ ഉള്ളുലച്ച ആ കാളരാത്രിയിൽ മലയാളികളുടെ മനസിനേറ്റ തീരാ മുറിവുണക്കാൻ നാട് മുഴുവൻ ഒന്നിച്ചിറങ്ങിയപ്പോൾ ഉയിരുകൊടുത്തു ഇടതുപക്ഷ സർക്കാർ മുന്നിൽ നിന്നു. ഉറ്റവരും ഉടയവരും, ഒരേ ചുവരിനിപ്പുറം ഉണ്ടും ഉറങ്ങിയും ജീവിച്ചവരും മണ്ണിനടിയിൽ മറഞ്ഞപ്പോൾ ബാക്കി വന്ന ജീവനും കൈയിൽ പിടിച്ച് ഓടി രക്ഷപെട്ടവരെ ചേർത്ത് നിർത്താൻ എൽഡിഎഫ് ഗവണ്മെന്റ് അരമുറുക്കി ഇറങ്ങി. അതിന്റെ നേർസാക്ഷ്യമാണ് 2026 മാർച്ച് 1-ന് സഫലമാക്കുന്നത്. ചൂരൽമല മുണ്ടക്കൈ ജനത വിയർപ്പിൽ കെട്ടിപടുത്ത സ്വപ്‍ന ഭവനങ്ങൾ പ്രകൃതിയുടെ സംഹാര തണ്ഡവത്തിൽ ഉരുളെടുത്തപ്പോൾ ജനങ്ങളുടെ സർക്കാർ സ്നേഹത്തിൽ അവർക്കായി കൂടൊരുക്കി.ദുരന്തം പുറംലോകം അറിഞ്ഞ നിമിഷത്തിൽ തന്നെ സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി. കഴിയാവുന്നത്ര വേഗത്തിൽ രക്ഷപ്പെടുത്താൻ സാധിച്ചവരെ എല്ലാം ഇരുകൈയും നീട്ടി രക്ഷപ്പെടുത്തി. അടുത്തഘട്ടം പുനരധിവാസമായിരുന്നു രക്ഷാപ്രവർത്തനങ്ങൾ കഴിഞ്ഞ് ഏറ്റവും അടുത്ത ദിവസം തന്നെ സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഓരോ മനുഷ്യർക്കും അവർ അർഹിക്കുന്ന രീതിയിൽ ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ സർവ്വസജ്ജമായിരുന്നു സർക്കാർ. ആദ്യഘട്ടമായി ഭൂമി ഏറ്റെടുക്കേണ്ടതിന്റെ ഭാഗമായി കൽപ്പറ്റയിലെ ഏൽസ്റ്റൺ എസ്റ്റേറ്റും കോട്ടപ്പടിയിലെ നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാൻ ഉത്തരവായി. ദുരന്തം ബാധിച്ച ഓരോരുത്തരെയും കണ്ടുപിടിക്കുന്നതായിരുന്നു അടുത്തഘട്ടം. ടൗൺഷിപ്പിന്റെ ഭാഗമാകാൻ താല്പര്യമില്ലാത്തവർക്ക് 15 ലക്ഷം രൂപ വീതം നൽകി. ടൗൺഷിപ്പിന്റെ ഭാഗമാകാൻ 402 കുടുംബങ്ങൾ സന്നദ്ധത അറിയിച്ചു. Also read : അതിജീവനത്തിന് വീടൊരുങ്ങി; ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ഏവരെയും ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻആകെ 410 വീടുകളും അതിന് അനുബന്ധിച്ചുള്ള സൗകര്യങ്ങളായി പൊതു മാർക്കറ്റ്, സ്റ്റാളുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, പാർക്കിംഗ്, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്സ് ക്ലബ്, കളിസ്ഥലം, ആരോഗ്യ കേന്ദ്രം, ഫാർമസി തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ ടൗൺഷിപ്പിൽ വിഭാവനം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. 410 വീടുകളിൽ ആദ്യഘട്ടം എന്നോണം 178 വീടുകളാണ് മാർച്ച് ഒന്നിന് സർക്കാർ ജനങ്ങൾക്കായി കൈമാറുന്നത്.ദുരന്തം നടന്ന നാൾമുതൽ വാക്കും പഴഞ്ചാക്കും ഒരുപോലെ എന്നതിനെ അന്വർത്ഥമാക്കിക്കൊണ്ട് പ്രതിപക്ഷവും ദുരന്തബാധിതരെ കള്ള വാഗ്ദാനങ്ങൾ നൽകി പറ്റിക്കാൻ തുടങ്ങിയിരുന്നു. വാഗ്ദാനം നൽകി കബളിപ്പിക്കൽ മാത്രമല്ല സർക്കാർ നൽകിയ വാഗ്ദാനങ്ങൾ തെറ്റാണെന്ന കള്ളക്കഥയും അവർ പറഞ്ഞു ഉണ്ടാക്കി. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പലതരത്തിലുള്ള പിരിവുകളും നടന്നു. കോടിക്കണക്കിന് രൂപ വയനാട്ടിലെ ദുരന്തബാധിതരായ ജനങ്ങളുടെ പേരിൽ അവർ സമ്പാദിച്ചു. പണം പിരിക്കാൻ ആപ്പ് പോലും അവർ നിർമ്മിച്ചു സർക്കാരിന്റെ ദുരിതാശ്വാസ പദ്ധതിയിലേക്ക് പണം നൽകരുത് എന്ന നിർദ്ദേശവും കള്ള പ്രചരണത്തിലൂടെ അവർ നടത്തി. സർക്കാരിന്റെ ദുരിതാശ്വാസനിധിയിൽ വരുന്ന പണത്തിന് കണക്കില്ലെന്നും, സർക്കാർ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണെന്നും അവർ പറഞ്ഞു നടന്നു. എന്നാൽ ഇന്ന് മാർച്ച് ഒന്നിന് ആ പഴയ കാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കോൺഗ്രസ് കൊടുക്കാം എന്ന് പറഞ്ഞ വീടുകൾ പോയിട്ട് ഒരു സ്ഥലം കണ്ടെത്താൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് വരും, നാളെ വരും എന്ന് സ്ഥിരം പല്ലവി തുടരുന്നതല്ലാതെ പിരിച്ച പൈസയുടെ കണക്കോ മറ്റു വിവരങ്ങളോ പുറത്തുവിടാൻ അവർ തയ്യാറാകുന്നില്ല. എന്നാൽ സർക്കാർ നിർമ്മിച്ചു നൽകുന്ന ടൗൺഷിപ്പിന്റെ നിർമ്മാണം നേരിൽ കണ്ട വയനാട്ടിലെ ജനങ്ങളുടെ മനസ്സിൽ ഇടതുപക്ഷ സർക്കാരിന് 100 മാർക്ക് ആണ്. അവർ നേരിൽ കാണുന്നുണ്ട് ആ വീടുകളുടെ നിർമാണം. പ്രധാന കിടപ്പുമുറിയും, രണ്ട് അനുബന്ധ മുറികളും, സിറ്റൗട്ടും, സ്റ്റഡി റൂമും, ലെവിൻ റൂമും, ഡൈനിങ് ഏരിയയും, അടുക്കളയും, സ്റ്റഡി റൂമും ഉൾപ്പെട്ട ഈ വീടുകളുടെ സൗകര്യം ദുരന്തബാധിതരെ സംബന്ധിച്ച് സ്വപ്ന തുല്യമാണെന്ന് അവർ തന്നെ പറയുന്നു. ദുരന്തബാധിതർക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഗൃഹങ്ങൾ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പ് കിട്ടിയതോടെ 15 ലക്ഷം രൂപ വാങ്ങി പിൻവാങ്ങിയവർ പോലും തങ്ങളെ വീണ്ടും സമീപിച്ച് പൈസ തിരിച്ചു നൽകാമെന്നും പകരം ടൗൺഷിപ്പിന്റെ ഭാഗമാകാൻ താല്പര്യമുണ്ടെന്നും വയനാട് കളക്ടർ മേഘശ്രീ തന്നെ തുറന്നു സമ്മതിച്ചു.Also read : ഇനി ഭയമില്ലാതെ ഉറങ്ങാം; ടൗൺഷിപ്പിൽ കെട്ടിപ്പടുത്തത് ഭൂകമ്പത്തെയും പ്രകൃതിക്ഷോഭങ്ങളെയും പ്രതിരോധിക്കുന്ന സുരക്ഷിത കൂടാരങ്ങൾ ഇതിലൂടെ സർക്കാർ കെട്ടിപ്പടുത്തത് ഗൃഹങ്ങൾ മാത്രമല്ല ജനങ്ങളുടെ മനസ്സിൽ ഒരു വിശ്വാസത്തിന്റെ കൂട് കൂടിയായിരുന്നു. വീണ്ടും ടൗൺഷിപ്പിന്റെ ഭാഗമാകാൻ താൽപ്പര്യം അറിയിച്ചെത്തിയവരുടെ അപേക്ഷകൾ പരിഗണിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് കളക്ടർ അറിയിച്ചു. ഇപ്പോൾ നിർമ്മിക്കുന്ന 410 വീടുകളിലൂടെ ഏകദേശം 1600-ലധികം പേരാണ് ഈ പാർപ്പിടങ്ങളിൽ താമസിക്കാൻ പോകുന്നത്.സ്ഥിരമായും സുരക്ഷിതമായും തങ്ങൾക്ക് താമസിക്കാൻ ടൗൺഷിപ്പ് തന്നെയാണ് ഏറ്റവും നല്ല സ്ഥലം എന്ന് പിരിഞ്ഞുപോയ പലരും സമ്മതിക്കുന്നു.ജനങ്ങളെ വാസസ്ഥലം നൽകി താമസിപ്പിക്കുക എന്നതിലുപരി ഒലിച്ചു പോയ ഒരു നാടിനെ അതുപോലെ പറിച്ച് ടൗൺഷിപ്പിലൂടെ ആ പഴയ ജീവിതം തിരികെ കൊണ്ടുവരിക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. പ്രതിപക്ഷം നാടു നീളെ കള്ള പ്രചരണങ്ങൾ നടത്തിയിട്ടും ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ അത് കണ്ടറിഞ്ഞ് ജനങ്ങൾ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ഇടതുപക്ഷ സർക്കാരിനെ. വാക്ക് പാലിച്ച സർക്കാരിനെ അവരുടെ നെഞ്ചോട് ചേർക്കുകയാണ്.The post വാക്കാണ് സത്യം; വീടിനൊപ്പം വിശ്വാസവും പണിത എൽഡിഎഫ് സർക്കാർ appeared first on Kairali News | Kairali News Live.