കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ എക്സിൽ നിഗൂഢ പോസ്റ്റിട്ട് ഖാംനഈ

Wait 5 sec.

ടെഹ്റാൻ | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്റാഈൽ ഉദ്യോഗസ്ഥരുടെയും അവകാശവാദങ്ങൾ തള്ളി ഇറാൻ രംഗത്ത്. ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് (X) അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട നിഗൂഢ സന്ദേശം അദ്ദേഹം സുരക്ഷിതനാണെന്ന സൂചനയാണ് നൽകുന്നത്. “നാമി ഹൈദറിന്റെ നാമത്തിൽ (അദ്ദേഹത്തിന്മേൽ ശാന്തിയുണ്ടാകട്ടെ)” എന്നാണ് പേർഷ്യൻ ഭാഷയിലുള്ള പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.ഖാംനഈ കൊല്ലപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (IRNA) റിപ്പോർട്ട് ചെയ്തു. വിപ്ലവ നേതാവ് പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം സൈനിക നീക്കങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. തസ്നിം, മെഹർ തുടങ്ങിയ വാർത്താ ഏജൻസികളും ഖാംനഈ സുരക്ഷിതനാണെന്ന വാർത്തകൾ പുറത്തുവിട്ടു.به نام نامی حیدر علیه‌السلام pic.twitter.com/2TQYE63hfU— KHAMENEI.IR | فارسی (@Khamenei_fa) February 28, 2026ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിലിരുന്ന് സംയുക്ത സൈനിക നീക്കം നിരീക്ഷിക്കുന്ന ട്രംപ്, ഖാംനഈ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തിയാണെന്നും അദ്ദേഹം കൊല്ലപ്പെട്ടത് ഇറാൻ ജനതയ്ക്ക് രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇസ്റാഈൽ നടത്തിയ ആദ്യഘട്ട ആക്രമണത്തിൽ തന്നെ ഖാംനഈക്കൊപ്പം അഞ്ചോ പത്തോ മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടതായാണ് അമേരിക്ക വിശ്വസിക്കുന്നത്.1989 മുതൽ ഇറാന്റെ പരമോന്നത അധികാര കേന്ദ്രമായി തുടരുന്ന 86 കാരനായ ഖാംനഈ, പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ശത്രുവാണ്. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങളും ആഭ്യന്തര പ്രക്ഷോഭങ്ങളും നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വസതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ സ്ഥിരീകരിക്കപ്പെട്ടാൽ അത് ഇസ്ലാമിക് റിപ്പബ്ലിക്കിന് ഏൽക്കുന്ന ഏറ്റവും വലിയ ആഘാതമായിരിക്കും.SummaryConfusion surrounds the status of Iran’s Supreme Leader Ayatollah Ali Khamenei, as Iranian state media and his official social media account dismiss claims of his death made by US President Donald Trump and Israeli officials. While Trump maintains that Khamenei was killed in a precision strike on his Tehran compound, Iranian agencies like IRNA report that the 86-year-old leader remains “safe and sound” and is actively commanding military responses. This conflicting information emerges amidst massive regional escalation, leaving the international community waiting for definitive verification of the Supreme Leader’s fate.