ഓൺലൈൻ തട്ടിപ്പും മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും തടയിടുക ലക്ഷ്യം; സിം-ബൈൻഡിങ് ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ

Wait 5 sec.

ഓൺലൈൻ തട്ടിപ്പുകൾക്കും മൊബൈൽ നമ്പറുകളുടെ ദുരുപയോഗത്തിനും തടയിടാൻ ലക്ഷ്യമിട്ടുള്ള ടെലികോം വകുപ്പിൻ്റെ പുതിയ സിം-ബൈൻഡിങ് ചട്ടങ്ങൾ ഇന്ന് മുതൽ  പ്രാബല്യത്തിൽ. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്ക്  ഈ ചട്ടം ബാധകമാകും. പുതിയ നിയമപ്രകാരം, രജിസ്റ്റർ ചെയ്ത സിം കാർഡ് മൊബൈൽ ഫോണിൽ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം ആപ്പുകൾ ഇനി പ്രവർത്തിക്കുകയുള്ളൂ. നിലവിൽ ഒ ടി പി വഴി അക്കൗണ്ട് തുടങ്ങിയാൽ സിം മാറ്റിയാലും ആപ്പ് പ്രവർത്തിക്കുമായിരുന്നു. എന്നാൽ ഇനി മുതൽ ഡിവൈസിൽ സിം ഇല്ലെങ്കിൽ അക്കൗണ്ട് ആക്സസ് ചെയ്യാൻ സാധിക്കില്ല. നവംബർ 28-ന് പുറത്തിറക്കിയ ഈ ഉത്തരവ് നടപ്പിലാക്കാൻ മെസേജിങ് കമ്പനികൾക്ക് 90 ദിവസത്തെ സാവകാശം നൽകിയിരുന്നു. പുതിയ ചട്ടങ്ങൾ പ്രകാരം ഉപയോക്താക്കളുടെ മെസേജിങ് ആപ്പുകൾ എപ്പോഴും സിം കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കേണ്ടതുണ്ട്.ALSO READ: ഇറാൻ ഇസ്രായേൽ ആക്രമണം; ആശങ്ക രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയംഇതിന്റെ ഫലമായി വാട്‌സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾ ചുരുങ്ങിയത് ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗ് ഔട്ട് ചെയ്യപ്പെടും. എന്നാൽ സിം കാർഡ് നിലവിലുള്ള ഡിവൈസുകളിലെ ആപ്പുകൾക്ക് ഈ മാറ്റം ബാധകമായിരിക്കില്ല. യാത്രയിലോ റോമിങ്ങിലോ ആയാലും സിം കാർഡ് ഡിവൈസിൽ ഉണ്ടെങ്കിൽ സേവനങ്ങൾ സുഗമമായി തുടരാമെന്ന് സർക്കാർ അറിയിച്ചു.The post ഓൺലൈൻ തട്ടിപ്പും മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും തടയിടുക ലക്ഷ്യം; സിം-ബൈൻഡിങ് ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ appeared first on Kairali News | Kairali News Live.